പത്തനംതിട്ട: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ശബരിമല വിഷയം ആളിക്കത്തിക്കാന്‍ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ കേരളത്തിലെത്തിച്ച ബി.ജെ.പിയുടെ തന്ത്രം പാളി. പത്തനംതിട്ടയില്‍ ഇന്ന് യോഗി സംസാരിച്ച പരിപാടിയില്‍ വളരെ കുറച്ചുപേര്‍ മാത്രമാണ് പങ്കെടുത്തത്.
യോഗി ആദിത്യനാഥ് സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ തന്നെ ആളുകള്‍ വേദിയില്‍ നിന്ന് പുറത്തുപോകുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. യോഗി ആദിത്യനാഥിന്റെ വരവില്‍ ബഹുജനപങ്കാളിത്തം പ്രതീക്ഷിച്ച് കൊണ്ടുവന്ന കസേരകളെല്ലാം ഒഴിഞ്ഞുകിടക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.
ശുഷ്‌കമായ പങ്കാളിത്തം മാത്രമാണ് യോഗിയുടെ പരിപാടിയില്‍ കാണാനായത്. ശബരിമല സ്ഥിതി ചെയ്യുന്ന പത്തനംതിട്ടയില്‍ യോഗി ആദിത്യനാഥിനെ പോലെ തീവ്രനിലപാടുള്ളവരെ കൊണ്ടുവന്ന് വര്‍ഗീയ വികാരം ഇളക്കിവിടാനുള്ള ബി.ജെ.പി തന്ത്രമാണ് പാളിയത്.
അയോധ്യ മാതൃകയില്‍ ശബരിമല പ്രശ്‌നത്തിലും പ്രക്ഷോഭം വേണമെന്നായിരുന്നു യോഗി ആദിത്യനാഥ് പ്രസംഗിച്ചത്. അയോധ്യ പോലെ പ്രധാനമാണ് ശബരിമലയെന്നും യോഗി പറഞ്ഞു.
അയോധ്യയിലേയും ശബരിമലയിലേയും ഹിന്ദുക്കളെ അപമാനിക്കാന്‍ശ്രമം നടക്കുന്നുണ്ട്. ശബരിമല കേസിലെ വിധി വിശ്വാസികള്‍ക്ക് എതിരാണെന്നും യോഗി പറഞ്ഞു.
WATCH THIS VIDEO: