ഡ്രൈവിങ്ങിന്റെ കാര്യത്തില്‍ പുരുഷന്‍മാരും സ്ത്രീകളും തമ്മില്‍ ഒരു മത്സരം നടത്തിയാല്‍ അതില്‍ ജയിക്കുക സ്ത്രീകളായിരിക്കുമെന്നാണ് ഒരു സര്‍വ്വേ പറയുന്നത്. ലണ്ടനിലെ പ്രിവില്ലേജ് ഇന്‍ഷുറന്‍സ് നടത്തിയ ഈ സര്‍വ്വേ പ്രകാരം 28 ശതമാനം സ്ത്രീകള്‍ തങ്ങള്‍ പുരുഷന്‍മാരേക്കാള്‍ നല്ല ഡ്രൈവര്‍മാരാണെന്ന് വിശ്വസിക്കുന്നവരാണ്. അതേസമയം 13 ശതമാനം പുരുഷന്‍മാരും സ്ത്രീകള്‍ നല്ല ഡ്രൈവര്‍മാരാണെന്ന് വിശ്വസിക്കുന്നു.
പഠനത്തിലെ കണ്ടെത്തലുകള്‍ യഥാര്‍ത്ഥമാണെങ്കില്‍. ഇക്കാര്യത്തില്‍ നിലവിലുള്ള ധാരണകളെയെല്ലാം തിരുത്തുന്നതായിരിക്കും ഇത്.
50 ഡ്രൈവര്‍മാരെ ഉള്‍പ്പെടുത്തി ലണ്ടനിലെ ഹൈഡ് പാര്‍ക്ക് കോര്‍ണര്‍ തെരുവില്‍ വെച്ചാണ് പ്രിവില്ലേജ് അധികൃതര്‍ ഡ്രൈവിങ്ങ് മൂല്യനിര്‍ണയം നടത്തിയത്. 200 ഓളം ആളുകള്‍ തെരുവില്‍ കാഴ്ച്ചക്കാരായും ഉണ്ടായിരുന്നു. വാഹനമോടിക്കുന്നതിന്റെ 14 വിവിധ വശങ്ങളാണ് ഇവരില്‍ വിലയിരുത്തിയത്. ഇതില്‍ സ്ത്രീകള്‍ 30ല്‍ 23.6 പോയിന്റ് നേടിയപ്പോള്‍ പുരുഷന്‍മാര്‍ 19.8 ശതമാനം മാത്രമാണ് നേടിയത്.
അതുപോലെ സാധാരണമായി ഡ്രൈവര്‍മാര്‍ക്ക് ഡ്രൈവിങ്ങില്‍ പറ്റാറുള്ള തെറ്റുകള്‍ വരുത്തുന്നതില്‍ സ്ത്രീകള്‍ പുരുഷന്‍മാരേക്കാളും വളരെ കുറവാണ്. വെറും നാല് ശതമാനം സ്ത്രീകള്‍ മാത്രമാണ് മുന്നിലുള്ള വാഹനവുമായി മതിയായ അകലമില്ലാതെ വാഹനമോടിച്ചത്. എന്നാല്‍ 27 ശതമാനം പുരുഷന്‍മാരും ഈ രീതിയിലാണ് വാഹനമോടിച്ചത്.
ഒരു ശതമാനം സ്ത്രീകളാണ് അപകടകരമായ രീതിയില്‍ വാഹനമോടിചിച്ചത്. എന്നാല്‍ ഇക്കാര്യത്തില്‍ പുരുഷന്‍മാര്‍ എറെ കൂടുതലാണ് 14 ശതമാനം. ഇതിനേക്കാളെല്ലാം ഉപരി പുരുഷന്‍മാരേക്കാള്‍ സ്ത്രീകളാണ് റോഡില്‍ മര്യാദക്കാര്‍. 39 ശതമാനം സ്ത്രീകളും മറ്റ് ഡ്രൈവര്‍മാരോട് മര്യാദയോടെ പെരുമാറുന്നവരാണ്. പുരുഷന്‍മാര്‍ 28 ശതമാനവും
ഈ കണക്കുകള്‍ക്കെല്ലാമപ്പുറത്ത് തങ്ങളാണ് ഡ്രൈവിങ്ങില്‍ മികച്ചതെന്ന് വിചാരിച്ച് നടക്കുകയാണ് പുരുഷന്‍മാര്‍ എന്നതാണ് രസകരമായ മറ്റൊരു കാര്യം. കൃത്യമായ സ്പീഡിലും രീതിയിലുമാണോ വാഹനമോടിക്കുന്നതിന് എന്ന ചോദ്യത്തിന് 84 ശതമാനം ആളുകളും പറഞ്ഞത് അവര്‍ സ്ഥിരം അങ്ങനെ തന്നെയാണ് വാഹനം ഓടിക്കാറെന്നാണ്. എന്നാല്‍ 64 ശതമാനം പുരുഷന്‍മാര്‍ മാത്രമാണ് കൃത്യമായി വാഹനമോടിക്കുന്നത്.
ലണ്ടനിലെ പ്രിവില്ലേജ് ഇന്‍ഷുറന്‍സിനു വേണ്ടി ഡ്രൈവിങ് പരിശീലകനായ നീല്‍ ബീസണ്‍ ആണ് ഈ പരീക്ഷണങ്ങള്‍ നടത്തിയത്. “തന്റെ അനുഭവത്തില്‍ പുരുഷന്‍മാരാണ് മികച്ചരീതിയില്‍ പഠിക്കാറുള്ളതെന്നും നല്ല രീതിയില്‍ പഠിക്കുന്ന കാര്യങ്ങള്‍ കൃത്യമായി നടപ്പിലാക്കാറുള്ളുവെന്നുമാണ്. എന്നാല്‍ ഈ സര്‍വ്വേ ഫലം ശരിക്കും അതിശയിപ്പിക്കുന്നതാണ്. പഠിക്കുന്ന കാര്യങ്ങള്‍ തുടര്‍ന്ന് പോരുന്നത് സ്ത്രീകളാണ്.” നീല്‍ പറയുന്നു.
ഡ്രൈവിങ്ങിന്റെ കാര്യത്തില്‍ സ്ത്രീകള്‍ തങ്ങള്‍ക്ക് തുല്യമാണെന്ന് പുരുഷന്‍മാര്‍ സമ്മതിച്ചുകൊടുക്കേണ്ടതുണ്ടെന്നാണ് ഈ സര്‍വ്വേ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പുരുഷന്‍മാര്‍ ചിന്തിക്കുന്നതും അവര്‍ യഥാര്‍ത്ഥത്തില്‍ പ്രാവര്‍ത്തികമാക്കുന്നതും തമ്മില്‍ വലിയ വ്യത്യാസങ്ങളുണ്ടെന്ന് സര്‍വ്വേ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നുവെന്ന് പ്രിവില്ലേജിലെ കാര്‍ ഇന്‍ഷുറന്‍സ് ഹെഡ് ആയ ഷാറോലറ്റ് ഫീല്‍ഡിങ് പറഞ്ഞു.
എന്തായാലും പ്രിവില്ലേജ് നടത്തിയ സര്‍വ്വേയിലൂടെ സ്ത്രീകളാണ് മെച്ചപ്പെട്ട ഡ്രൈവര്‍മാരെന്ന് തെളിഞ്ഞിരിക്കുന്നു. അതോടൊപ്പം ലിംഗ പക്ഷപാതത്തിലൂന്നിയ അനുമാനങ്ങള്‍ ശാസ്ത്രീയമല്ലെന്നും ഇത് കാണിച്ച് തരികയാണ്.