ചെന്നൈ: കെ. അണ്ണാമലൈക്ക് പകരം നൈനാര്‍ നാഗേന്ദ്രന്‍ തമിഴ്‌നാട് ബി.ജെ.പി അധ്യക്ഷനായേക്കും. പത്രിക സമര്‍പ്പിക്കാനുള്ള സമയം ഇന്ന് (വെള്ളിയാഴ്ച്ച) നാല് മണിയോടേ അവസാനിച്ചതോടെ നാഗേന്ദ്രന്‍ മാത്രമാണ് അധ്യക്ഷ സ്ഥാനത്തേക്ക് പത്രിക സമര്‍പ്പിച്ചത്.
മുന്‍ എ.ഐ.എ.ഡി.എം.കെ പ്രവര്‍ത്തകനായ നൈനാര്‍ നാഗേന്ദ്രന്‍ ജയലളിതയുടെ മരണത്തിന് പിന്നാലെയാണ് ബി.ജെ.പിയില്‍ എത്തുന്നത്. നിലവില്‍ ബി.ജെ.പിയുടെ നിയമസഭ കക്ഷി നേതാവാണ് നൈനാര്‍ നാഗേന്ദ്രന്‍.
തമിഴ്‌നാട്ടിലെ തേവര്‍ വിഭാഗത്തില്‍പ്പെട്ട നേതാവായതിനാല്‍ അദ്ദേഹത്തെ അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കാനുള്ള സാധ്യത കൂടുതലാണ്.
അതേസമയം അധ്യക്ഷ സ്ഥാനം ഒഴിയുന്ന കെ. അണ്ണാമലൈക്ക് ബി.ജെ.പി എന്ത് സ്ഥാനം നല്‍കുമെന്ന കാര്യത്തില്‍ വ്യക്തതയില്ല. അണ്ണാമലൈക്ക് ജനറല്‍ ദേശീയ ജനറല്‍ സെക്രട്ടറി സ്ഥാനം നല്‍കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. കേന്ദ്ര സഹമന്ത്രി സ്ഥാനം നല്‍കാന്‍ തീരുമാനിച്ചാലും അണ്ണാമലൈക്ക് ഇതില്‍ താത്പര്യമില്ല എന്നാണ് സൂചന.
തമിഴ്നാട് ബി.ജെ.പി സംസ്ഥാന അധ്യക്ഷ സ്ഥാനം ഒഴിയുമെന്ന് അണ്ണാമലൈ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് പ്രഖ്യാപിച്ചത്. വീണ്ടും മത്സരത്തിനില്ലെന്നും സംസ്ഥാന ബി.ജെ.പി അധ്യക്ഷനെ പാര്‍ട്ടി ഏകകണ്ഠമായി തെരഞ്ഞെടുക്കുമെന്നും അണ്ണാമലൈ പറഞ്ഞിരുന്നു.
എ.ഐ.എ.ഡി.എം.കെ അധ്യക്ഷന്‍ എടപ്പാടി കെ. പളനിസ്വാമി ദല്‍ഹിയില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് ബി.ജെ.പി അധ്യക്ഷ സ്ഥാനത്ത് നിന്ന് അണ്ണാമലൈ രാജിവെക്കുമെന്ന് പ്രഖ്യാപിച്ചത്.
Content Highlight: Nainar Nagendran to become Tamil Nadu BJP president