കൊച്ചി: മലയാളത്തില്‍ നായികമാര്‍ക്കിടയിലെ സൂപ്പര്‍ സ്റ്റാറാണ് മഞ്ജുവാര്യര്‍. പത്ത് കോടി രൂപയ്ക്ക് മുകളിലാണ് താരത്തിന്റെ ഇപ്പോഴത്തെ വിപണി മൂല്യം. മലയാളത്തിന് പുറമെ തമിഴ്, ഹിന്ദി ഭാഷകളിലും മഞ്ജുവിന് മികച്ച വേഷങ്ങള്‍ ലഭിക്കുന്നുണ്ട്.
അഭിനയത്തിന് പുറമെ നിര്‍മാണ രംഗത്തും താരം എത്തിയിട്ടുണ്ട്. സഹോദരന്‍ മധു വാര്യര്‍ സംവിധാനം ചെയ്യുന്ന ലളിതം മനോഹരം, സനല്‍ കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത അഹര്‍ തുടങ്ങിയവയാണ് മഞ്ജുവിന്റെ നിര്‍മാണത്തില്‍ റിലീസിനൊരുങ്ങുന്ന പുതിയ ചിത്രങ്ങള്‍.
ഇപ്പോഴിതാ സംവിധായികയാവുമോയെന്ന ചോദ്യത്തിന് ഉത്തരം പറയുകയാണ് മഞ്ജു വാര്യര്‍. ഗീതുമോഹന്‍ദാസിന്റെയും അഞ്ജലി മേനോന്റെയും സുഹൃത്താണ് മഞ്ജു. സിനിമ സംവിധാനം എന്നത് എപ്പോഴെങ്കിലും മഞ്ജുവിനെ പ്രലോഭിപ്പിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിനായിരുന്നു മഞ്ജു ഉത്തരം പറഞ്ഞത്.
തനിക്ക് സംവിധാനം ചെയ്യാന്‍ മതിയായ വൈദഗ്ധ്യം ഇപ്പോള്‍ ഇല്ലെന്നാണ് തോന്നുന്നത് എന്നായിരുന്നു മഞ്ജു പറഞ്ഞത്. ‘ഇതുവരെയുള്ള എന്റെ തീരുമാനങ്ങളെല്ലാം സ്വതസിദ്ധമായിരുന്നു. നാളെ ഞാന്‍ എന്ത് ചെയ്യുമെന്ന് എനിക്കറിയില്ല. ഇപ്പോള്‍ എനിക്ക് പ്ലാനുകളൊന്നുമില്ല.’ എന്നും ഇന്ത്യന്‍ എക്‌സ്പ്രസ് എന്റര്‍ടൈന്‍മെന്റ് വിഭാഗമായ സിനിമ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ മഞ്ജു പറഞ്ഞു.
എപ്പോഴെങ്കിലും സിനിമ സംവിധാനം ചെയ്യാന്‍ ആലോചിച്ചാല്‍ ഏത് വിഭാഗത്തിലായിരിക്കുമെന്ന ചോദ്യത്തിന് തന്റെ അഭിരുചികള്‍ എപ്പോഴുംമാറിക്കൊണ്ടേയിരിക്കുന്നുവെന്നാണ് മഞ്ജു പറഞ്ഞത്.
തനിക്ക് ലൗ സ്റ്റോറികള്‍ അഭിനയിക്കാന്‍ താല്‍പ്പര്യമുണ്ട്. പക്ഷേ മുന്‍കാലങ്ങളില്‍ ചെയ്ത ശക്തമായ സ്ത്രീപക്ഷ സിനിമകള്‍ കാരണം, സമൂഹത്തിനെതിരെ പോരാടുന്ന ഒരു സ്ത്രീയുടെ കഥകളിലേക്കോ അത്തരത്തിലുള്ള മറ്റെന്തെങ്കിലുമോ കഥകളോ ആയിരിക്കും തനിക്ക് ഇഷ്ടമെന്നാണ് ആളുകള്‍ വിചാരിക്കുന്നത്. അതെല്ലാം പലതവണ ചെയ്തിട്ടുണ്ട്. എന്നും മഞ്ജു പറഞ്ഞു.
മറ്റ് ഭാഷകളില്‍ നിന്നുള്ള ഓഫറുകളുടെ കാര്യവും ഇങ്ങനെ തന്നെയാണെന്ന് അവര്‍ പറഞ്ഞു. സംവിധായകന്‍ വെട്രിമാരന്റെ അസുരനിലെ അഭിനയത്തിന് ശേഷം അതേ പശ്ചാത്തലത്തിലോ സമാനമായ പാറ്റേണിലോ ഉള്ള കൂടുതല്‍ സിനിമകള്‍ തന്റെ അടുത്തേക്ക് വരുന്നെന്നും മഞ്ജു പറയുന്നു,