ജെറുസലേം: ഇസ്‌ലാമിന്റെ പുണ്യസ്ഥലമായ അല്‍ അഖ്‌സയിലേക്കുള്ള ഇസ്രഈലികളുടെ കടന്നുവരവ് ക്രമാതീതമായി വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. 2003 മുതല്‍ 2025 വരയുള്ള വര്‍ഷങ്ങളില്‍ അല്‍ അഖ്‌സയിലേക്ക് കടന്ന് വരുന്നവരുടെ എണ്ണം 18,000 ശതമാനം വര്‍ധിച്ചതായാണ് വഖഫ് ബോര്‍ഡിന്റെ കണക്ക്. മുസ്‌ലിം സമുദായത്തിന്റെ മൂന്നാമത്തെ പുണ്യഭൂമിയായി അറിയപ്പെടുന്ന പ്രദേശമാണ് അല്‍ അഖ്‌സ.
ഇസ്രഈലി കുടിയേറ്റക്കാരെ പ്രവേശിക്കാന്‍ ഇസ്രഈല്‍ അധികാരികള്‍ അനുമതി നല്‍കിയതോടെയാണ് അല്‍-അഖ്സയുടെ കോമ്പൗണ്ടില്‍ ഇസ്രഈലി കുടിയേറ്റക്കാരുടെ കടന്നുകയറ്റം വര്‍ധിച്ചത്. വഖഫ് ബോര്‍ഡിന്റെ കണക്കുകള്‍ പ്രകാരം, 2003ല്‍ അല്‍ അഖ്‌സയിലെ മുഘ്റാബി ഗേറ്റ് വഴി 289 ജൂത കുടിയേറ്റക്കാര്‍ അല്‍-അഖ്സയില്‍ പ്രവേശിച്ചത്. അതിനുശേഷം, വര്‍ഷം തോറും എണ്ണം ക്രമാതീതമായി വര്‍ധിച്ചു. 2020ല്‍ കൊവിഡിന്റെ സമയത്ത് മാത്രമാണ് ഇത് അല്‍പ്പമെങ്കിലും കുറഞ്ഞത്. ആ വര്‍ഷം അത് 18,562 ആയിരുന്നു.
പുതിയ കണക്കുകള്‍ പ്രകാരം, 2024ല്‍ 53,488 ഇസ്രഈലി കുടിയേറ്റക്കാര്‍ അല്‍ അഖ്സയില്‍ പ്രവേശിച്ചത്. 2003നെ അപേക്ഷിച്ച് 18,507 ശതമാനം വര്‍ധനവാണുണ്ടായത്.
2022ല്‍ ഗസയിലെ ഇസ്രഈല്‍ അധിനിവേശം ആരംഭിക്കുന്നതിന് മുമ്പ് 47,935 കുടിയേറ്റക്കാരാണ് അല്‍ അഖ്‌സയിലെത്തിയത്. ഇവരെല്ലാവരും തന്നെ ഇസ്രഈലി പൊലീസ്, സൈനികര്‍, ഇസ്രഈല്‍ പാര്‍ലമെന്റ് അംഗങ്ങള്‍, മതനേതാക്കള്‍ എന്നിവരുടെ സംരക്ഷണയിലാണ് പള്ളിയില്‍ പ്രവേശിച്ചത്.
ജറുസലേമിലും അധിനിവേശ വെസ്റ്റ് ബാങ്കിന്റെ കലാപമുണ്ടാകുമെന്ന കാരണത്താല്‍ വര്‍ഷങ്ങളായി അല്‍-അഖ്സ പള്ളിയില്‍ ജൂത പ്രാര്‍ത്ഥന ഇസ്രഈല്‍ നിരോധിച്ചിരുന്നു. എന്നാല്‍ തീവ്രദേശീയവാദികളായ കുടിയേറ്റക്കാര്‍ ഈ നിലപാടിനെ എതിര്‍ക്കുകയും പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ തീവ്ര വലതുപക്ഷ സര്‍ക്കാര്‍ അവിടെ ജൂത പ്രാര്‍ത്ഥന കൂടുതലായി അനുവദിക്കുകയും ചെയ്തു.
ഇസ്രഈലിന്റെ ദേശീയ സുരക്ഷാ മന്ത്രിയായ ഇറ്റാമര്‍ ബെന്‍ ഗ്വിര്‍ അല്‍-അഖ്സയില്‍ ജൂത പ്രാര്‍ത്ഥനയ്ക്ക് പരസ്യമായി ആഹ്വാനം ചെയ്തിട്ടുണ്ട്. രണ്ടാഴ്ച മുമ്പാണ് അദ്ദേഹം ഇവിടെ വീണ്ടും എത്തിയിരുന്നു.
ഈ മാസം ആദ്യം പെസഹാ സമയത്ത് കുറഞ്ഞത് 6,768 ജൂതന്മാരെങ്കിലും പള്ളിയുടെ മുറ്റത്ത് പ്രാര്‍ത്ഥനയ്ക്കായി പ്രവേശിച്ചുവെന്ന് വഖഫ് പറയുന്നു. കഴിഞ്ഞ വര്‍ഷത്തെ പെസഹ കാലത്തേക്കാള്‍ വളരെ കൂടുതലാണിത്.
ബ്രിട്ടീഷ് എം.പിമാര്‍ തങ്ങളുടെ ഇസ്രഈല്‍ സന്ദര്‍ശനത്തിനിടെ കിഴക്കന്‍ ജറുസലേമിലെഅല്‍ അഖ്സ പള്ളി സന്ദര്‍ശിച്ചപ്പോള്‍, നൂറുകണക്കിന് ഇസ്രഈലി കുടിയേറ്റക്കാര്‍ പള്ളി മുറ്റത്ത് പ്രാര്‍ത്ഥന നടത്തുന്നതായി കണ്ടതായി പറഞ്ഞിരുന്നു.
Content Highlight: Israeli immigration to Al-Aqsa increases by 18,000% in 22 years