Advertisement
Entertainment
ബോയ്‌സിലെ നായികയായി ഷങ്കര്‍ സാര്‍ വിളിച്ചതാണ്; വേണ്ടെന്ന് വെക്കാന്‍ കാരണമുണ്ട്: കനിഹ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Apr 29, 05:10 pm
Tuesday, 29th April 2025, 10:40 pm

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് കനിഹ. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ സിനിമകളിലും അഭിനയിക്കാന്‍ നടിക്ക് സാധിച്ചിരുന്നു. 2002ല്‍ പുറത്തിറങ്ങിയ ഫൈവ് സ്റ്റാര്‍ എന്ന തമിഴ് ചിത്രത്തിലൂടെയാണ് കനിഹ തന്റെ കരിയര്‍ ആരംഭിച്ചത്. മണിരത്നത്തിന്റെ നിര്‍മാണത്തില്‍വന്ന സിനിമയായിരുന്നു ഫൈവ് സ്റ്റാര്‍.

സിനിമയിലേക്ക് എത്തിയതിനെ കുറിച്ച് സംസാരിക്കുകയാണ് കനിഹ. മിസ് ചെന്നൈയായി തെരഞ്ഞെടുത്ത തന്റെ ഫോട്ടോ കണ്ട് സംവിധായകന്‍ ഷങ്കര്‍ തന്നെ ബോയ്‌സ് എന്ന ചിത്രത്തിലേക്ക് വിളിച്ചിരുന്നുവെന്ന് കനിഹ പറയുന്നു. ഒരു വര്‍ഷം ചിത്രത്തിനായി ഷങ്കര്‍ ആവശ്യപ്പെട്ടെന്നും എന്നാല്‍ എന്‍ജിനീയറിങ് പഠനം പാതിയില്‍വെച്ച് അവസാനിപ്പിക്കാന്‍ മനസ് അനുവദിക്കാത്തതിനാല്‍ ആ ചിത്രം ചെയ്തില്ലെന്നും കനിഹ പറഞ്ഞു.

അതിനുശേഷമാണ് മണിരത്‌നത്തിന്റെ പ്രൊജക്ടിലേക്ക് വിളിവരുന്നതെന്നും. ഫൈവ് സ്റ്റാര്‍ ആണ് ആദ്യ സിനിമയെന്നും കനിഹ കൂട്ടിച്ചേര്‍ത്തു. കോളേജ് വെക്കേഷനില്‍ ചെന്ന് അഭിനയിച്ച സിനിമയായിരുന്നു അതെന്നും ഫാഷന്‍ ഷോകളിലും ചുരുക്കം ചില കോളേജ് നാടകങ്ങളിലും അഭിനയിച്ച പരിചയം മാത്രമായിരുന്നു അന്നുണ്ടായതെന്നും നടി കൂട്ടിച്ചേര്‍ത്തു.

‘മിസ് ചെന്നൈയായി തെരഞ്ഞെടുത്ത എന്റെ ഫോട്ടോ കണ്ടാണ് സംവിധായകന്‍ ഷങ്കര്‍ സാര്‍ വിളിക്കുന്നത്. അന്ന് അദ്ദേഹം തുടങ്ങാനിരുന്ന ബോയ്‌സ് എന്ന സിനിമയിലേക്ക് വേണ്ടിയായിരുന്നു ആ ക്ഷണം. സിനിമയിലെ കേന്ദ്രകഥാപാത്രം നല്‍കിയെങ്കിലും ഒരു വര്‍ഷമാണ് ചിത്രത്തിനായി അദ്ദേഹം ആവശ്യപ്പെട്ടത്.

എന്‍ജിനീയറിങ് പഠനം പാതിയില്‍വെച്ച് അവസാനിപ്പിക്കാന്‍ മനസ് അനുവദിക്കാത്തതിനാല്‍ സിനിമാ മോഹത്തോട് താത്കാലികമായി നോ പറയുകയായിരുന്നു. അതിനുശേഷമാണ് മണിരത്‌നം സാറിന്റെ പ്രൊജക്ടിലേക്ക് വിളിവരുന്നത്. ഫൈവ് സ്റ്റാര്‍ ആണ് ആദ്യ സിനിമ.

കോളേജ് വെക്കേഷനില്‍ ചെന്ന് അഭിനയിച്ച സിനിമയായിരുന്നു അത്. ഫാഷന്‍ ഷോകളിലും ചുരുക്കം ചില കോളേജ് നാടകങ്ങളിലും അഭിനയിച്ച പരിചയം മാത്രമായിരുന്നു അന്നത്തെ കൈമുതല്‍. ആദ്യസിനിമയുടെ വിജയത്തോടെ ഒന്നിനുപിറകെ ഒന്നായി ചിത്രങ്ങള്‍ എത്തിത്തുടങ്ങി,’ കനിഹ പറയുന്നു.

Content Highlight: Kaniha talks about her film entry