Advertisement
Kerala News
സെക്രട്ടേറിയറ്റിനു മുന്നിലെ ആത്മഹത്യ; അന്വേഷണം നടത്തുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ
ഡൂള്‍ന്യൂസ് ഡെസ്‌ക്
2018 Dec 13, 02:56 pm
Thursday, 13th December 2018, 8:26 pm

തിരുവനന്തപുരം: തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നിൽ വെച്ച് നടന്ന വേണുഗോപാലൻ നായരുടെ ആത്മഹത്യയെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ആൾത്തിരക്കുള്ള സ്ഥലത്ത് വെച്ച് ഒരാൾക്കെങ്ങനെ തീകൊളുത്തി ആത്മഹത്യ ചെയ്യാനായെന്ന് കടകംപള്ളി ചോദിച്ചു.

നാളെ നടത്തുന്ന ഹർത്താൽ ബി.ജെ.പിക്ക് ഒരു ആഘോഷം മാത്രമാണെന്നും കടകംപള്ളി സുരേന്ദ്രൻ കൂട്ടിച്ചേര്‍ത്തു.

Also Read ബി.ജെ.പിയുടെ വാദം പൊളിച്ചുകൊണ്ട് വേണുഗോപാലൻ നായരുടെ മരണമൊഴി പുറത്ത്

ശബരിമലയ്ക്ക് വേണ്ടി തീകൊളുത്തി വേണുഗോപാലൻ നായർ ആത്മഹത്യ ചെയ്തു എന്ന് പറഞ്ഞുകൊണ്ടാണ് ബി.ജെ.പി. നാളത്തേക്ക് ഹർത്താൽ ആഹ്വാനം ചെയ്തിരിക്കുന്നത്. എന്നാൽ ജീവിതം മടുത്തതിനാലാണ് വേണുഗോപാലൻ നായർ ആത്മഹത്യ ചെയ്തതെന്നാണ് അയാളുടെ മരണമൊഴിയിൽ നിന്നും പൊലീസിന് വ്യക്തമാകുന്നത്.

ഇതേ കാര്യം ചികിത്സിച്ച ഡോക്ടറോടും വേണുഗോപാലൻ നായർ പറഞ്ഞു. എന്നാൽ ശബരിമല വിഷയത്തെക്കുറിച്ച് യാതൊന്നും വേണുഗോപാലൻ നായർ പറഞ്ഞതായി അറിവില്ല.

Also Read ബി.ജെ.പി സമര പന്തലിന് മുന്നില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചയാള്‍ മരിച്ചു

ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയാണ് സെക്രട്ടേറിയറ്റിന് മുന്നിലെ ബിജെപി സമരപന്തലിനു മുന്നില്‍ വേണുഗോപാലന്‍ സ്വയം തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഗുരുതരമായി പൊള്ളലേറ്റ വേണുഗോപാലൻ നായരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിച്ചെങ്കിലും വൈകിട്ടോടെ മരിക്കുകയായിരുന്നു.

സെക്രട്ടറിയേറ്റിന് മുന്നിൽ ബി.ജെ.പി നടത്തുന്ന നിരാഹാര സമരപ്പന്തലിന് മുന്നിലായിരുന്നു വേണുഗോപാലൻ നായരുടെ ആത്മഹത്യാശ്രമം. സമരപ്പന്തലിലേക്ക് ഓടിക്കയറിയ ഇയാൾ ശരീരത്തിൽ മണെണ്ണ ഒഴിച്ച ശേഷം തീകൊളുത്തുകയായിരുന്നു.