കരിയറിന്റെ തുടക്കത്തിൽ മലയാളത്തിലെ തിരക്കുള്ള നായികയായിരുന്നു മല്ലിക സുകുമാരൻ. അഭിനയത്തിൽ നിന്നും ഇടവേളയെടുത്ത താരം ഇപ്പോൾ ടെലിവിഷൻ സീരിയലുകളിലൂടെയും സിനിമയിലും ഇപ്പോൾ സജീവമാണ്.
മോഹൻലാലുമായുള്ള അടുപ്പത്തെ കുറിച്ച് സംസാരിക്കുകയാണ് മല്ലിക സുകുമാരൻ. തനിക്ക് ആറ് വയസുമുതൽ മോഹൻലാലിനെ അറിയാമെന്നും മൂത്തമകൻ ഇന്ദ്രജിത്തിന്റെ ചേട്ടനായിട്ട് വേണമെങ്കിലും മോഹൻലാലിനെ കാണാമെന്നും അത്രമാത്രം അടുപ്പം തങ്ങൾ സൂക്ഷിക്കുന്നുണ്ടെന്നും മല്ലിക സുകുമാരൻ പറയുന്നു.
മോഹൻലാലിനും പൃഥ്വിരാജിനും വളരെയധികം ആത്മബന്ധമുണ്ടെന്നും ചെറുപ്പം മുതലേ മോഹൻലാലിന്റെ അഭിനയം കണ്ടുവളർന്ന പൃഥ്വിരാജിന് മോഹൻലാലിനോട് വലിയ ആരാധനയുടെന്നും മല്ലിക പറഞ്ഞു. മോഹൻലാലിന് തിരിച്ചും പൃഥ്വിരാജിനോട് ഒരു സ്നേഹമുണ്ടെന്നും പൃഥ്വിയുടെ വളർച്ചയിൽ മോഹൻലാലിന് വലിയ അഭിമാനമുണ്ടെന്നും മല്ലിക കൂട്ടിച്ചേർത്തു. നാനാ സിനിമ വാരികയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു മല്ലിക സുകുമാരൻ.
‘എനിക്ക് ആറുവയസ് മുതൽ തന്നെ ലാലുവിനെ (മോഹൻലാൽ) അറിയാം. മൂത്തവൻ ഇന്ദ്രന്റെ ചേട്ടനായിട്ട് വേണമെങ്കിലും എനിക്ക് ലാലുവിനെ കാണാം. അത്ര മാത്രം അടുപ്പം ഞങ്ങൾ സൂക്ഷിക്കുന്നുണ്ട്.
ലാലുവിനും രാജുവിനും തമ്മിലും അത്രയധികം ആത്മബന്ധമുണ്ട്
ലാലുവിനും രാജുവിനും തമ്മിലും അത്രയധികം ആത്മബന്ധമുണ്ട്. ചെറുപ്പം മുതലേ രാജു ലാലുവിന്റെ അഭിനയം കണ്ടാണല്ലോ വളർന്നത്. അതുകൊണ്ടുതന്നെ മോഹൻലാൽ എന്ന നടന്റെ വലിയ ആരാധകൻ കൂടിയാണ് പൃഥിരാജ്. ലാലുവിന് തിരിച്ചും പൃഥിയോട് ഒരു സ്നേഹമുണ്ട്. പൃഥ്വിയുടെ വളർച്ചയിൽ ലാലുവിന് വലിയ അഭിമാനമുണ്ട്,’ മല്ലിക സുകുമാരൻ പറയുന്നു.
Content Highlight: Mallika Sukumaran Talks About Mohanlal