Advertisement
Kerala News
സിനിമ ലൊക്കേഷനില്‍ ലഹരി ആവശ്യപ്പെട്ട് വിളിച്ചു; നടന്‍ ശ്രീനാഥ് ഭാസിക്കെതിരെ വെളിപ്പെടുത്തലുമായി നിര്‍മാതാവ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Apr 17, 08:14 am
Thursday, 17th April 2025, 1:44 pm

കൊച്ചി: നടന്‍ ശ്രീനാഥ് ഭാസി നിരന്തരം ലഹരി ആവശ്യപ്പെട്ടുവെന്ന് വെളിപ്പെടുത്തി നിര്‍മാതാവ് ഹസീബ് മലബാര്‍. ലൊക്കേഷനില്‍ കഞ്ചാവ് ആവശ്യപ്പെട്ട് പുലര്‍ച്ചെ മൂന്ന് മണിക്കടക്കം വിളിച്ചുവെന്നും ഹസീബ് ഫേസ്ബുക്കില്‍ കുറിച്ച പോസ്റ്റില്‍ പറയുന്നു.

കാരവാന് ലഹരി പിടിച്ചെടുക്കാന്‍ കഴിവുണ്ടായിരുന്നെങ്കില്‍ കേരളത്തില്‍ ഏറ്റവും കൂടുതല്‍ ആക്‌സിഡന്റ് ഉണ്ടാകുന്ന വണ്ടി ശ്രീനാഥ് ഭാസിയുടേതായേനെയെന്നും ഹസീബ് മലബാര്‍ പോസ്റ്റില്‍ പറയുന്നു.

നമുക്ക് കോടതിയില്‍ കാണാമെന്ന സിനിമ ലോക്കേഷനിലായിരുന്നു ലഹരി ഉപയോഗമെന്നാണ് റിപ്പോര്‍ട്ടുകള്‍. നടന്‍ കാരണം സിനിമയുടെ ഷൂട്ടിങ്ങും ദിവസങ്ങളും നീണ്ടുപോയെന്നും അദ്ദേഹം പറഞ്ഞതായി ന്യൂസ് മലയാളം റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം ഇന്ന് രാവിലെ സിനിമ ലൊക്കേഷനിലെ ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് നടി വിന്‍സി അലോഷ്യസ് ഷൈന്‍ ടോം ചാക്കോയ്‌ക്കെതിരെ പരാതി നല്‍കിയിരുന്നു. ഫിലീം ചേംബറിലായിരുന്നു നടി പരാതി നല്‍കിയത്.

Content Highlight: Producer reveals that actor Srinath Bhasi called him on film location demanding drugs