പ്രയാഗ്രാജ്: മാതാപിതാക്കളുടെ ആഗ്രഹത്തിന് വിരുദ്ധമായി വിവാഹം കഴിക്കുന്ന ദമ്പതികള്‍ക്ക് പോലീസിന്റെ സംരക്ഷണം അവകാശപ്പെടാന്‍ കഴിയില്ലെന്ന് അലഹാബാദ് ഹൈക്കോടതി. ദമ്പതികള്‍ക്ക് അവരുടെ ജീവിതത്തിനും സ്വാതന്ത്ര്യത്തിനും ഭീഷണിയുണ്ടെന്ന് തെളിയിക്കാനായില്ലെങ്കില്‍ പൊലീസ് സംരക്ഷണം നല്കാന് കഴിയില്ലെന്നാണ് കോടതി വ്യക്തമാക്കിയത്.
‘അര്‍ഹമായ കേസില്‍ ദമ്പതികള്‍ക്ക് സുരക്ഷ നല്‍കാമെന്നും, എന്നാല്‍ ഭീഷണിയുെണ്ടന്ന് തെളിവുകളില്ലെങ്കില്‍ അത്തരം ദമ്പതികള്‍ പരസ്പരം പിന്തുണയ്ക്കാനും സമൂഹത്തെ നേരിടാനും പഠിക്കണം,’ കോടതി പറഞ്ഞു.
പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് ശൃയ കേസര്‍വാനിയും പങ്കാളിയും സമര്‍പ്പിച്ച റിട്ട് ഹരജി പരിഗണിക്കുന്നതിനിടെയാണ് ജസ്റ്റിസ് സൗരഭ് ശ്രീവാസ്തവ വിധി പ്രസ്താവിച്ചത്. ഹര്‍ജിയില്‍ അവര്‍ക്ക് സുരക്ഷ ആവശ്യപ്പെട്ടിരുന്നു. ഹര്‍ജിയിലെ വാദങ്ങള്‍ പരിശോധിച്ച ശേഷം ഗുരുതരമായ ഭീഷണിയൊന്നുമില്ലെന്ന ധാരണയില്‍ കോടതി അവരുടെ ഹര്‍ജി തള്ളുകയായിരുന്നു.
പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയില്‍ ശാരീരികമോ മാനസികമോ ആയ ആക്രമണം ഉണ്ടായേക്കാവുന്ന ചുറ്റുപാടുകള്‍ ഹര്ജിക്കാര്ക്കില്ലെന്നും എഫ്.ഐ.ആര് ഫയല്‍ ചെയ്യുന്നതിനായി ആവശ്യമായ വിവരങ്ങള്‍ പോലീസിന് ഇവര്‍ സമര്‍പ്പിച്ചിട്ടില്ലെന്നും കോടതി വ്യക്തമാക്കി.
ഈ പശ്ചാത്തലത്തില്‍ ആരെങ്കിലും അവരോട് മോശമായി പെരുമാറുകയോ കൈയേറ്റം ചെയ്യുകയോ ചെയ്താല്‍ കോടതികളും പോലീസ് അധികാരികളും അവരെ സംരക്ഷിക്കാന്‍ തയ്യാറാണെന്നും കോടതി പറഞ്ഞു.
content highlights: Police cannot provide protection to couples marrying against parents’ wishes: Allahabad High Court