2024-25 ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയില്‍ ഇന്ത്യ 1-3ന് ഓസ്‌ട്രേലിയയോട് പരാജയപ്പെട്ടിരുന്നു. കനത്ത തോല്‍വിയെത്തുടര്‍ന്ന് ഇപ്പോള്‍ ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (ബി.സി.സി.ഐ) ടീമിന്റെ സപ്പോര്‍ട്ട് സ്റ്റാഫില്‍ മാറ്റം വരുത്തിയിരിക്കുകയാണ്.
എട്ട് മാസം മുമ്പ് നിയമിതനായ അസിസ്റ്റന്റ് കോച്ച് അഭിഷേക് നായരെയും ഫീല്‍ഡിങ് കോച്ച് ടി. ദിലീപ്, സ്‌ട്രെങ്ത് ആന്‍ഡ് കണ്ടീഷനിങ് കോച്ച് സോഹം ദേശായി എന്നിവരെയുമാണ് ബി.സി.സി.ഐ പുറത്താക്കിയത്.
രാഹുല്‍ ദ്രാവിഡിന്റെ മുഖ്യ പരിശീലക കാലാവധി അവസാനിച്ചതിനുശേഷം ഗൗതം ഗംഭീറിനൊപ്പം ചുമതയേറ്റവരാണ് ഇവര്‍. പുനസംഘടനാ പ്രക്രിയയുടെ ഭാഗമായി ടീമിന്റെ മസാജറെയും നീക്കം ചെയ്‌തെന്നാണ് ദൈനിക് ജാഗരന്‍ റിപ്പോര്‍ട്ട്.
ഇതോടെ ഇന്ത്യന്‍ ടീമിനൊപ്പം പ്രവര്‍ത്തിച്ച പരിചയസമ്പത്തുള്ള സൗത്ത് ആഫ്രിക്കന്‍ കായിക ശാസ്ത്രജ്ഞന്‍ അഡ്രിയാന്‍ ലെ റൂക്‌സ് സോഹം ദേശായിക്ക് പകരം ഇന്ത്യന്‍ ടീന്റെ സ്‌ട്രെങ്ത് ആന്‍ഡ് കണ്ടീഷനിങ് പരിശീലകനായി ചുമതലയേല്‍ക്കും.
ജൂണ്‍ 20ന് ആരംഭിക്കുന്ന ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സരങ്ങളുടെ നിര്‍ണായക ടെസ്റ്റ് പരമ്പരയ്ക്ക് മുമ്പ് പുതുക്കിയ പരിശീലക സംഘം ഇന്ത്യന്‍ ടീമിനൊപ്പം ചേരുമെന്ന് പ്രതീക്ഷിക്കുന്നു.
ഇംഗ്ലണ്ടിലെ പ്രധാനപ്പെട്ട റെഡ്-ബോള്‍ പരമ്പരയ്ക്ക് മുമ്പ് ടീമിന്റെ ഘടന പുനക്രമീകരിക്കുന്നതിലും മനോവീര്യം വര്‍ദ്ധിപ്പിക്കുന്നതിലും ബി.സി.സിഐ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
Content Highlight: Indian Cricket Board makes changes to support staff