Advertisement
Entertainment
മണ്ടൻ എന്ന ഇമേജ് കുറേനാൾ ഉണ്ടായിരുന്നു, ആ സിനിമ കൂടി ഇറങ്ങിയപ്പോൾ വലിയ മണ്ടനായി: ജഗദീഷ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Apr 17, 07:25 am
Thursday, 17th April 2025, 12:55 pm

താൻ സിനിമയിലേക്ക് വന്നതിനെക്കുറിച്ച് സംസാരിക്കുകയാണ് ജഗദീഷ്. ആകാശവാണിയിൽ ഇതളുകൾ എന്ന ലഘു ഹാസ്യചിത്രീകരണ പരിപാടി താൻതന്നെ എഴുതി തയ്യാറാക്കി അവതരിപ്പിച്ചിട്ടുണ്ടെന്നും അത് സംവിധായകൻ രാജീവ് കുമാർ കേട്ടിട്ടുണ്ടെന്നും ജഗദീഷ് പറയുന്നു.

ആകാശവാണിയിൽ ഇംഗ്ലീഷ് പ്രോഗ്രാം അവതരിപ്പിച്ചിട്ടുള്ള ആർട്ട് ഡയറക്ടർ ശേഖരനും കേട്ടിട്ടുണ്ടെന്നും അവരാണ് തന്നെ മൈ ഡിയർ കുട്ടിച്ചാത്തനിലേക്ക് വിളിച്ചതെന്നും ജഗദീഷ് പറഞ്ഞു.

ആ സിനിമയിലെ തൻ്റെ എക്സ്പ്രഷനൊക്കെ ഒരു കോമഡി എഫക്ടാണ് വന്നതെന്നും ആദ്യ ചിത്രത്തിലെ കോമഡി അത്യാവശ്യം വർക്കായെന്നും ജഗദീഷ് പറയുന്നു.

രണ്ടാമത്തെ പടമായ ഓടരുതമ്മാവാ ആളറിയാം എന്ന ചിത്രത്തിലും കോമഡി കഥാപാത്രമായിരുന്നെന്നും അത് ഹിറ്റായപ്പോൾ കോമഡി നടനെന്ന ഇമേജ് വന്നുവെന്നും ജഗദീഷ് പറഞ്ഞു. മണ്ടൻ എന്ന ഇമേജ് കുറേനാൾ തുടർന്നുവെന്നും ഹരിഹർ നഗർ ആയപ്പോൾ ഏറ്റവും വലിയ മണ്ടനായെന്നും ജഗദീഷ് കൂട്ടിച്ചേർത്തു. ഒർജിനൽസിനോട് സംസാരിക്കുകയായിരുന്നു ജഗദീഷ്.

‘ആകാശവാണിയിൽ ഇതളുകൾ എന്ന ലഘു ഹാസ്യചിത്രീകരണ പരിപാടി ഞാൻ തന്നെ എഴുതി തയ്യാറാക്കി അവതരിപ്പിച്ചിട്ടുണ്ട്. അത് രാജീവ് കുമാർ ഒരുപാട് കേട്ടിട്ടുണ്ട്. ആകാശവാണിയിൽ ഇംഗ്ലീഷ് പ്രോഗ്രാം അവതരിപ്പിച്ചിട്ടുള്ള ആർട്ട് ഡയറക്ടർ ശേഖരനും കേട്ടിട്ടുണ്ട്. അവരാണ് മൈ ഡിയർ കുട്ടിച്ചാത്തനിലേക്ക് എന്നെ സജസ്റ്റ് ചെയ്യുന്നത്.

ആ സിനിമയിലെ എൻ്റെ എക്സ്പ്രഷനൊക്കെ ഒരു കോമഡി എഫക്ടാണ് വന്നത്. ഫസ്റ്റ് പടത്തിലെ കോമഡി അത്യാവശ്യം വർക്ക് ആയി. അതിനുശേഷം രണ്ടാമത്തെ പടമായ ഓടരുതമ്മാവാ ആളറിയാം എന്ന ചിത്രത്തിൽ ഫുൾ കോമഡി വേഷമാണ്.

ആ സിനിമയിൽ മൂന്ന് നായകൻമാരാണ്. എൻ്റെ സീനിയേഴ്സ് ആയിട്ടുള്ള ശ്രീനിവാസനും മുകേഷും. അവർ കുറച്ച് സിനിമയിൽ അഭിനയിച്ച് കഴിഞ്ഞു. ഞാൻ തുടക്കക്കാരനാണ്. ആ സിനിമ ഹിറ്റായപ്പോൾ കോമഡി കൈകാര്യം ചെയ്യുന്ന നടനെന്ന ഇമേജ് വന്നു. മണ്ടനെന്ന ഇമേജ് തുടർന്നു കുറേനാൾ. ഹരിഹർ നഗർ ആയപ്പോൾ ഏറ്റവും വലിയ മണ്ടനായി,’ ജഗദീഷ് പറയുന്നു.

Content Highlight: I had the image of being a fool for a long time, and when that movie came out, I became a big fool says Jagadish