Advertisement
national news
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണാനില്ല!; വരുന്നത് നീരവ് മോദി; വേര്‍ ഇസ് പി.എം, ട്വിറ്ററില്‍ ട്രെന്റിംഗ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Apr 16, 01:49 pm
Friday, 16th April 2021, 7:19 pm

ന്യൂദല്‍ഹി: ട്വിറ്ററില്‍ ട്രെന്റിംഗ് ആയി WhereisPM ഹാഷ്ടാഗ്. രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് WhereisPM ഹാഷ്ടാഗ് ട്രെന്റിംഗ് ആയിക്കൊണ്ടിരിക്കുന്നത്. ഇതിനോടകം എഴുപതിയെട്ടായിരത്തോളം ആളുകളാണ് ഈ ഹാഷ്ടാഗില്‍ ട്വീറ്റുകള്‍ ചെയ്തിരിക്കുന്നത്.

രാജ്യം പ്രതിസന്ധി ഘട്ടത്തിലൂടെ കടന്നുപോകുമ്പോള്‍ പ്രധാനമന്ത്രിയെ കാണാതായിരിക്കുകയാണ്, ബി.ജെ.പിക്ക് വോട്ട് ചെയ്തിട്ട് ഇപ്പോള്‍ ആശുപത്രിക്ക് വേണ്ടി കരയുന്നതെന്തിനാണ്, പ്രധാനമന്ത്രി മോദിക്ക് വേണ്ടി കാത്തിരിക്കുമ്പോള്‍ യു.കെയില്‍ നിന്ന് നീരവ് മോദിയാണ് എത്തുന്നത് എന്നിങ്ങനെ നിരവധി ട്വീറ്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്.

കഴിഞ്ഞദിവസം PMCaresFund എന്ന ഹാഷ്ടാഗാണ് ട്വിറ്ററില്‍ ട്രെന്റിംഗ് ആയിരുന്നത്.
രാജ്യം അതീവ ഗുരുതരമായ അവസ്ഥയിലൂടെ കടന്നുപോകുമ്പോള്‍ പി.എം കെയേഴ്സ് ഫണ്ട് എന്തുകൊണ്ട് ഉപയോഗപ്പെടുത്തുന്നില്ല എന്നാണ് സോഷ്യല്‍ മീഡിയ ചോദിച്ചത്.

ഇത്രയേറെ സംഭാവന ലഭിച്ചിട്ടും ഇന്ത്യയിലെ ജനങ്ങള്‍ എന്തിനാണ് ഇത്രയേറെ സഹിക്കേണ്ടി വരുന്നതെന്നും സോഷ്യല്‍ മീഡിയ ചോദ്യം ഉയര്‍ന്നിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights:   WhereisPM trending in Twitter