'ഉത്തരവും മാര്‍ക്കുമില്ലാത്ത കടലാസിനെ ഉത്തരക്കടലാസ് എന്ന് പറയാമോ?': വിജയരാഘവനെ പരിഹസിച്ച് വി.ടി ബല്‍റാം
Kerala News
'ഉത്തരവും മാര്‍ക്കുമില്ലാത്ത കടലാസിനെ ഉത്തരക്കടലാസ് എന്ന് പറയാമോ?': വിജയരാഘവനെ പരിഹസിച്ച് വി.ടി ബല്‍റാം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 24th July 2019, 9:04 pm

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളെജ് വിദ്യാര്‍ത്ഥി അഖിലിനെ കുത്തിയ കേസിലെ പ്രതി ശിവരഞ്ജിത്തിന്റെ വീട്ടില്‍ നിന്നും സര്‍വ്വകലാശാല ഉത്തരക്കടലാസുകള്‍ കണ്ടെത്തിയതിനെ ന്യായീകരിച്ച എല്‍.ഡി.എഫ് കണ്‍വീനര്‍ വിജയരാഘവനെ പരിഹസിച്ച് തൃത്താല എം.എല്‍.എ വി.ടി ബല്‍റാം. ഉത്തരം എഴുത്തിയിട്ടില്ലാത്ത ഉത്തരക്കടലാസ് മുറിക്കടലാസാണെന്നും അതിന് വെള്ളക്കടലാസിന്റെ വിലയേയുള്ളൂവെന്നുമായിരുന്നു വിജയരാഘവന്‍ പറഞ്ഞത്. എന്നാല്‍ ഉത്തരവും മാര്‍ക്കുമില്ലാത്ത കടലാസിനെ ഉത്തരക്കടലാസ് എന്ന് പറയാമോയെന്നും ടൈഗര്‍ ബിസ്‌ക്കറ്റില്‍ ടൈഗറുണ്ടോയെന്നും അച്ഛന്‍കൂറയും അമ്മക്കൂറയുമില്ലാതെ ഈ കുട്ടിക്കൂറ പൗഡര്‍ മാത്രം എങ്ങനെ വന്നുവെന്നും ബല്‍റാം തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ ചോദിക്കുന്നു.

ഭൂലോക തോല്‍വികളെ വിജയന്‍ എന്നും വിജയരാഘവന്‍ എന്നുമൊക്കെ വിളിക്കാമോയെന്നും വി.ടി ബല്‍റാം പരിഹാസരീതിയില്‍ ചോദിക്കുന്നു.
ജസ്റ്റ് കമ്മി കണ്‍വീനര്‍ തിങ്‌സ് എന്ന് പറഞ്ഞാണ് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

പ്രതിയുടെ വീട്ടില്‍ നിന്നും ഉത്തരക്കടലാസ് കണ്ടെത്തിയ സംഭവം മാധ്യമങ്ങള്‍ പാര്‍ട്ടിയെ ആക്രമിക്കാന്‍ ഉപയോഗിക്കുകയാണെന്നും വിജയരാഘവന്‍ കുറ്റപ്പെടുത്തിയിരുന്നു.

ഫേസ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം;

ഉത്തരവും മാര്‍ക്കുമില്ലാത്ത കടലാസിനെ ഉത്തരക്കടലാസ് എന്ന് പറയാമോ?

ടൈഗര്‍ ബിസ്‌ക്കറ്റില്‍ ടൈഗറുണ്ടോ?

അച്ചന്‍കൂറയും അമ്മക്കൂറയുമില്ലാതെ ഈ കുട്ടിക്കൂറ പൗഡര്‍ മാത്രം എങ്ങനെ വന്നു?

ബസ് സ്റ്റോപ്പില്‍ ബസ് വന്ന് നില്‍ക്കും, ഫുള്‍ സ്റ്റോപ്പില്‍ ഫുള്ള് വന്ന് നില്‍ക്കുമോ?

സീബ്രാലൈനില്‍ സീബ്ര പോയിട്ട് കുതിര പോലും ഇല്ലല്ലോ?

ഭൂലോക തോല്‍വികളെ വിജയന്‍ എന്നും വിജയരാഘവന്‍ എന്നുമൊക്കെ വിളിക്കാമോ?

ജസ്റ്റ് കമ്മി കണ്‍വീനര്‍ തിങ്‌സ്