തിരുവനന്തപുരം: തിരുവനന്തപുരത്ത് കോളറ ബാധിച്ച വയോധികന്‍ മരിച്ചു. കവടിയാര്‍ സ്വദേശിയായ 63കാരനാണ് മരിച്ചത്. പനി ബാധിച്ച് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം.
ഈ മാസം 17ാം തീയതിയാണ് 63കാരന്‍ പനി ബാധിച്ച് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയ്ക്ക് പോയത്. തുടര്‍ന്ന് 20ാം തീയതി അദ്ദേഹത്തിന് കോളറ സ്ഥിരീകരിക്കുകയായിരുന്നു.
22ാം തീയതിയാണ് അദ്ദേഹം മരണം സ്ഥിരീകരിച്ചത്. എന്നാല്‍ ആരോഗ്യവകുപ്പ് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഈ വര്‍ഷം സംസ്ഥാനത്തുണ്ടായ ആദ്യ കേസുകൂടിയാണ് ഇത്.
ആരോഗ്യവകുപ്പിന്റെ വെബ്‌സൈറ്റില്‍ നിന്നാണ് കോളറ മരണത്തെ കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമായിരിക്കുന്നത്. ആരോഗ്യ വകുപ്പ് ഔദ്യോഗികമായി ഇക്കാര്യം പുറത്തുവിട്ടിട്ടില്ല. കഴിഞ്ഞ വര്‍ഷം നെയ്യാറ്റിന്‍കരയില്‍ ഒരു കോളറ മരണം സ്ഥിരീകരിച്ചിരുന്നു.
Content Highlight: An elderly man has reportedly died of cholera in the state.