വി.എസ് അച്യുതാനന്ദനെ ശ്രീചിത്ര ആശുപത്രിയിലേക്ക് മാറ്റി; ആരോഗ്യസ്ഥിതിയില്‍ പുരോഗതിയുണ്ടെന്ന് ആശുപത്രി വൃത്തങ്ങള്‍
Kerala News
വി.എസ് അച്യുതാനന്ദനെ ശ്രീചിത്ര ആശുപത്രിയിലേക്ക് മാറ്റി; ആരോഗ്യസ്ഥിതിയില്‍ പുരോഗതിയുണ്ടെന്ന് ആശുപത്രി വൃത്തങ്ങള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 27th October 2019, 8:41 am

തിരുവനന്തപുരം: വി.എസ് അച്യുതാനന്ദന്റെ ആരോഗ്യസ്ഥിതിയില്‍ പുരോഗതിയുള്ളതായി ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. അദ്ദേഹത്തെ ശ്രീചിത്ര ആശുപത്രിയിലേക്ക് മാറ്റി.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

വിദഗ്ധരായ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ് വി.എസ്. മരുന്നുകളോട് നല്ല രീതിയില്‍ പ്രതികരിക്കുന്നതായും ആശങ്കപ്പെടാന്‍ ഒന്നുമില്ലെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.

തലച്ചോറില്‍ ഉണ്ടായ ചെറിയ രക്തസ്രാവത്തെ തുടര്‍ന്നാണ് അദ്ദേഹത്തെ വ്യാഴാഴ്ച്ച പട്ടം എസ്.യു.ടി റോയല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

എന്നാല്‍ അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയില്‍ പുരോഗതിയുണ്ടെന്നും അതേസമയം നാഡി സംബന്ധമായി കൂടുതല്‍ ചികിത്സ ആവശ്യമുണ്ടെന്നും അതിനാലാണ് അദ്ദേഹത്തെ ശ്രീചിത്രയിലെ സ്‌ട്രോക്ക് യൂണിറ്റിലേക്ക് മാറ്റിയതെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ