ഫുട്‌ബോള്‍ ലോകത്തെ ഇതിഹാസതാരങ്ങളാണ് അര്‍ജന്റീനയുടെ ലയണല്‍ മെസിയും പോര്‍ച്ചുഗലിന്റെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും. ഇരുവരിലും ആരാണ് ലോകത്തിലെ ഏറ്റവും മികച്ച ഫുട്‌ബോള്‍ താരം എന്ന ആരാധകരുടെ ചര്‍ച്ചകള്‍ ഇപ്പോഴും അറ്റം കാണാതെ പോകുകയാണ്.
ഫുട്‌ബോള്‍ കരിയറില്‍ ഒരു താരം നേടുന്ന ഏറ്റവും കൂടുതല്‍ ഗോളുകള്‍ എന്ന റെക്കോഡ് സ്വന്തമാക്കിയാണ് റൊണാള്‍ഡോ തിളങ്ങുന്നത്. 929 ഗോളുകളാണ് താരം ഇതുവരെ സ്വന്തമാക്കിയത്.
ആയിരം വ്യക്തിഗത ഗോള്‍ എന്ന നേട്ടത്തിലേക്ക് കുതിക്കുകയാണ് റോണോ. എന്നാല്‍ മെസി 854 കരിയര്‍ ഗോളുമായി റോണോയുടെ പിന്നിലുണ്ട്. മെസി എം.എല്‍.എസില്‍ ഇന്റര്‍ മയാമിക്ക് വേണ്ടി കളിക്കുമ്പോള്‍ റോണോ സൗദി ക്ലബ്ബായ അല്‍ നസറിലാണ് കളിക്കുന്നത്.
ഇപ്പോള്‍ ഫുട്‌ബോള്‍ ലോകത്തെ ഏറ്റവും മികച്ച താരം ആരെണെന്നു തുറന്ന് പറഞ്ഞിരിക്കുകയാണ് ഇന്റര്‍ മയാമി പരിശീലകന്‍ ജാവിയര്‍ മഷെറാനോ.
‘മെസിയാണ് ചരിത്രത്തിലെ ഏറ്റവും മികച്ച ഫുട്‌ബോള്‍ കളിക്കാരനാണെന്ന് ഞാന്‍ കരുതുന്നു. ഒരിക്കലും അദ്ദേഹത്തെപ്പോലെ ഒരു കളിക്കാരന്‍ ഉണ്ടാകില്ല. അത് അസാധ്യമാണ്. 20 വര്‍ഷമായി കളിക്കളത്തില്‍ മെസിയാണ് ഒന്നാമന്‍. ഒരു സ്‌ട്രൈക്കറായും മിഡ്ഫീല്‍ഡറായും അദ്ദേഹത്തിന് കളിക്കാന്‍ കഴിയും.
കൂടാതെ നിങ്ങള്‍ മെസിയെ പ്രതിരോധത്തിലാക്കാന്‍ ശ്രമിക്കുമ്പോള്‍, അദ്ദേഹം മികച്ച പ്രതിരോധക്കാരനാകും, ആ ഒരു കാര്യത്തില്‍ എനിക്ക് ഉറപ്പ് നല്‍കാന്‍ കഴിയും. ഞാന്‍ അത് കണ്ടിട്ടുണ്ട്. അതില്‍ ഒരു സംശയവുമില്ല,’ ജാവിയര്‍ മഷെറാനോ പറഞ്ഞു.
Content Highlight: Javier Mascherano Talking About Lionel Messi And Cristiano Ronaldo