Kerala News
പത്തനംതിട്ട അച്ചന്‍കോവിലാറില്‍ വീണ പെണ്‍കുട്ടി മരിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Mar 31, 05:21 pm
Monday, 31st March 2025, 10:51 pm

പത്തനംതിട്ട: പത്തനംതിട്ട അച്ചന്‍കോവിലാറില്‍ കാണാതായ പെണ്‍കുട്ടി മരിച്ചു. പത്ത് മണിയോടെയാണ് പെണ്‍കുട്ടി ആറില്‍ വീണത്.

അച്ഛനൊപ്പം അച്ചന്‍കോവിലാറിന് പരിസരത്ത് കൂടെ നടക്കുന്നതിനിടെയില്‍ പതിനഞ്ചുകാരിയായ പെണ്‍കുട്ടി വീഴുകയായിരുന്നു. പിന്നാലെ ഫയര്‍ ഫോഴ്‌സും നാട്ടുകാരും രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും പെണ്‍കുട്ടിയം രക്ഷിക്കാനായില്ല.

പെണ്‍കുട്ടിയുടെ അച്ഛനും ആറില്‍ വീണിരുന്നു. അദ്ദേഹം നീന്തി രക്ഷപ്പെടുകയായിരുന്നു. എന്നാല്‍ മകളെ കാണാതാവുകയുമായിരുന്നു.

Content Highlight:  Girl dies after falling into RIVER IN Pathanamthitta