Sports News
അരങ്ങേറ്റത്തില്‍ ആറാടി അശ്വനി; വിഘ്‌നേഷിനെയും മറികടന്ന വെടിച്ചില്ല് റെക്കോഡ്
സ്പോര്‍ട്സ് ഡെസ്‌ക്
2025 Mar 31, 04:43 pm
Monday, 31st March 2025, 10:13 pm

ഐ.പി.എല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും മുംബൈ ഇന്ത്യന്‍സും തമ്മിലുള്ള മത്സരമാണ് നടക്കുന്നത്. സ്വന്തം തട്ടകമായ വാംഖഡെ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ മുംബൈ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു.

എന്നാല്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ കൊല്‍ക്കത്തയ്ക്ക് വമ്പന്‍ തിരിച്ചടിയാണ് മുംബൈ നല്‍കിയത്. 16.2 ഓവറില്‍ 116 റണ്‍സിന് ഓള്‍ ഔട്ട് ആയിരിക്കുകയാണ് കൊല്‍ക്കത്ത. ടീമിന് വേണ്ടി സ്‌കോര്‍ ഉയര്‍ത്തിയത് അംകൃഷ് രഘുവംഷിയാണ്. അവസാനഘട്ടത്തില്‍ രമണ്‍ദീപ് സിങ് 22 റണ്‍സും നേടി. എന്നാല്‍ ടോപ് ഓര്‍ഡറിലെ മറ്റ് വമ്പന്‍ ബാറ്റര്‍മാര്‍ക്ക് പോലും ടീമിനെ മികച്ച സ്‌കോറില്‍ എത്തിക്കാന്‍ സാധിച്ചില്ലായിരുന്നു.


മുംബൈ ബൗളര്‍മാരുടെ അറ്റാക്കില്‍ തര്‍ന്നടിയുകയായിരുന്നു ഡിഫന്‍ഡിങ് ചാമ്പ്യന്‍മാര്‍. ആദ്യ ഓവറില്‍ തന്നെ വമ്പന്‍ തിരിച്ചടിയാണ് മുംബൈ നല്‍കിയത്. ആദ്യ ഓവറിനെത്തിയ മുംബൈയുടെ വജ്രായുധം ട്രെന്റ് ബോള്‍ട്ട് സുനില്‍ നരേനെ ക്ലീന്‍ ബൗള്‍ഡാക്കിയാണ് പറഞ്ഞയച്ചത്. പൂജ്യം റണ്‍സിനാണ് സുനില്‍ പുറത്തായത്.

ബൗളിങ്ങില്‍ മുംബൈക്ക് വേണ്ടി മിന്നും പ്രകടനം നടത്തിയത് അരങ്ങേറ്റക്കാരനായ ഇടം കയ്യന്‍ പേസര്‍ അശ്വനി കുമാര്‍ ആയിരുന്നു. മൂന്ന് ഓവറില്‍ 24 റണ്‍സ് വിട്ടുകൊടുത്ത് നാല് വിക്ക്റ്റാണ് താരം നേടിയത്. ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെ (11), റിങ്കു സിങ് (17), മനീഷ് പാണ്ഡെ (19), ആന്ദ്രെ റസല്‍ (5) എന്നിവരുടെ നിര്‍ണായക വിക്കറ്റുകളാണ് താരം നേടിയത്.

ഇതോടെ ഒരു തകര്‍പ്പന്‍ റെക്കോഡും താരം സ്വന്തമാക്കിയിരിക്കുകയാണ്. 2025ലെ ഐ.പി.എല്ലില്‍ അരങ്ങേറ്റ മത്സരത്തില്‍ ഏറ്റവും മികച്ച ബൗളിങ് പ്രകടനം കാഴ്ചവെക്കുന്ന ഇന്ത്യന്‍ താരങ്ങളുടെ പട്ടികയില്‍ ഒന്നാമനാകാനാണ്
2025 ഐ.പി.എല്ലിലെ അരങ്ങേറ്റ മത്സരത്തില്‍ ഏറ്റവും മികച്ച ബൗളിങ് പ്രകടനം കാഴ്ചവെക്കുന്ന താരം, പ്രകടനം, എതിരാളി
അശ്വനി കുമാര്‍ – 4/24 – കൊല്‍ക്കത്ത
സീഷന്‍ അന്‍സാരി – 3/42 – ദല്‍ഹി
വിഘ്‌നേഷ് പുത്തൂര്‍ – 3/32 – ചെന്നൈ

അശ്വനിക്ക് പുറമെ ദീപക് ചഹര്‍, രണ്ട് വിക്കറ്റും ഹര്‍ദിക്, വിഘ്‌നേശ് പുത്തൂര്‍, മിച്ചല്‍ സാന്റ്‌നര്‍ എന്നിവര്‍ ഓരേ വിക്കറ്റും നേടി.

 

Content Highlight: KKR VS MI IPL 2025: Ashwani Kumar In Record Achievement