ചമാരി മാത്രം അടക്കിവാഴുന്ന ലിസ്റ്റിലേക്ക് 18കാരിയുടെ മാസ് എന്‍ട്രി; ചരിത്രനേട്ടത്തില്‍ ലങ്കന്‍ താരം
Cricket
ചമാരി മാത്രം അടക്കിവാഴുന്ന ലിസ്റ്റിലേക്ക് 18കാരിയുടെ മാസ് എന്‍ട്രി; ചരിത്രനേട്ടത്തില്‍ ലങ്കന്‍ താരം
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 17th August 2024, 11:24 am

അയര്‍ലാന്‍ഡ് വിമണ്‍സും-ശ്രീലങ്ക വിമണ്‍സും തമ്മിലുള്ള മൂന്ന് ഏകദിന മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരത്തില്‍ അയര്‍ലാന്‍ഡിന് മൂന്ന് വിക്കറ്റുകളുടെ വിജയം. സ്റ്റോമോണ്ട് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ അയര്‍ലാന്‍ഡ് ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു.

ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 260 റണ്‍സാണ് നേടിയത്. വിജയക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ അയര്‍ലാന്‍ഡ് 49.2 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടക്കുകയായിരുന്നു.

മത്സരം പരാജയപ്പെട്ടെങ്കിലും ഒരു തകര്‍പ്പന്‍ നേട്ടമാണ് ലങ്കന്‍ താരം വിഷ്മി ഗുണരത്ന സ്വന്തമാക്കിയത്. മത്സരത്തില്‍ സെഞ്ച്വറി നേടികൊണ്ടാണ് വിഷ്മി കളംനിറഞ്ഞു കളിച്ചത്. 98 പന്തില്‍ 101 റണ്‍സാണ് താരം നേടിയത്. ഒമ്പത് ഫോറുകളും മൂന്ന് സിക്സുകളുമാണ് വിഷ്മി നേടിയത്.

ഇതോടെ വിമണ്‍സ് ക്രിക്കറ്റില്‍ ശ്രീലങ്കക്കായി സെഞ്ച്വറി നേടുന്ന രണ്ടാമത്തെ താരമെന്ന നേട്ടമാണ് വിഷ്മി സ്വന്തമാക്കിയത്. ശ്രീലങ്കന്‍ സൂപ്പര്‍താരം ചമാരി അത്തപത്തുവിന് ശേഷം ലങ്കക്കായി സെഞ്ച്വറി നേടുന്ന താരമായാണ് ഈ 18കാരി മാറിയത്. ടി-20യിലും ഏകദിനത്തിലുമായി 12 സെഞ്ച്വറികളാണ് ചമാരി നേടിയിട്ടുള്ളത്.

അയര്‍ലാന്‍ഡിനായി സെഞ്ച്വറി നേടി ഒര്‍ല പ്രന്‍ഡര്‍ഗാസ്റ്റ് മിന്നും പ്രകടനമാണ് നടത്തിയത്. 107 പന്തില്‍ പുറത്താവാതെ 122 റണ്‍സാണ് താരം നേടിയത്. പത്ത് ഫോറുകളും രണ്ട് സിക്സുകളുമാണ് ഒര്‍ല നേടിയത്. ബാറ്റിങ്ങിനു പുറമേ ബൗളിങ്ങിലും തകര്‍പ്പന്‍ പ്രകടനമാണ് താരം നടത്തിയത്.

അതേസമയം വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ അയര്‍ലാന്‍ഡിനായി സെഞ്ച്വറി നേടി ഒര്‍ല  പ്രന്‍ഡര്‍ഗാസ്റ്റ് തകര്‍പ്പന്‍ പ്രകടനമാണ് നടത്തിയത്. 107 പന്തില്‍ പുറത്താവാതെ 122 റണ്‍സാണ് താരം നേടിയത്. പത്ത് ഫോറുകളും രണ്ട് സിക്സുകളുമാണ് ഒര്‍ല നേടിയത്. ആമി ഹണ്ടര്‍ 45 പന്തില്‍ 42 റണ്‍സും സാറ ഫോര്‍ബസ് 46 പന്തില്‍ 30 റണ്‍സും നേടി തകര്‍പ്പന്‍ പ്രകടനം നടത്തിയപ്പോള്‍ അയര്‍ലാന്‍ഡ് ആവേശകരമായ വിജയം സ്വന്തമാക്കുകയായിരുന്നു.

വിജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ 1-0ത്തിന് മുന്നിലെത്താനും അയര്‍ലാന്‍ഡിന് സാധിച്ചു. നാളെയാണ് പരമ്പരയിലെ രണ്ടാം മത്സരം നടക്കുന്നത്. സ്റ്റോമോണ്ട് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക.

 

Content Highlight: Vishmi Gunaratne Create a New Record in ODI