രാജസേനന്റെ സംവിധാനത്തിൽ ജയറാം, ജഗതി ശ്രീകുമാർ, കലാഭവൻ മണി, ശ്രുതി എന്നിവർ പ്രധാനവേഷത്തിലെത്തിയ സിനിമയാണ് കൊട്ടാരം വീട്ടിലെ അപ്പൂട്ടൻ. യുണൈറ്റഡ് വിഷന്റെ ബാനറിൽ കല്ലിയൂർ ശശി, എം. ബഷീർ എന്നിവരാണ് ചിത്രം നിർമിച്ചത്. കഥ, തിരക്കഥ എന്നിവ മണി ഷൊർണൂർ ആണ് നിർവഹിച്ചത്. ഇപ്പോൾ ചിത്രത്തിലെ നായിക ശ്രുതിയെക്കുറിച്ച് സംസാരിക്കുകയാണ് രാജസേനൻ.
ഒരു വിധം മലയാളത്തിലുള്ള അഭിനേത്രിമാരെല്ലാം ജയറാമിൻ്റെ കൂടെ അഭിനയിച്ചുകഴിഞ്ഞുവെന്നും അന്വേഷിച്ചപ്പോൾ ഒരു സിനിമയിൽ അഭിനയിച്ച നടിയെ കാണുന്നതെന്നും രാജസേനൻ പറഞ്ഞു.
ആ നടി ആരാണെന്ന് തൻ്റെ പങ്കാളിയോട് തന്നെ ചോദിച്ചെന്നും കന്നടയിലുള്ള നടിയാണ് ഫെയ്മസാണ് എന്നൊക്കെ പറഞ്ഞുവെന്നും രാജസേനൻ പറയുന്നു. ഒരു സൂപ്പർഹിറ്റ് പടത്തിലെ നായികയായിരുന്നെന്നും നല്ല ഗ്രാമീണതയും ഐശ്വര്യവും ഉള്ള നടിയാണെന്നും അതിനേക്കാൾ ഉപരി നല്ല പെർഫോമറാണെന്നും അദ്ദേഹം വ്യക്തമാക്കി.
തൻ്റെ സിനിമയാണെന്ന് പറഞ്ഞപ്പോൾ അവർക്ക് താത്പര്യമുണ്ടായെന്നും അങ്ങനെയാണ് അവരെ കാസ്റ്റ് ചെയ്തതെന്നും രാജസേനൻ പറയുന്നു. അമ്പിളി എന്ന കഥാപാത്രത്തെ നെഞ്ചിലേറ്റിയാണ് അഭിനയിച്ചതെന്നും രാജസേനൻ കൂട്ടിച്ചേർത്തു.
‘ഒരു വിധം മലയാളത്തിലുള്ള ഹീറോയിൻസെല്ലാം എൻ്റെ പടത്തിൽ ജയറാമിൻ്റെ കൂടെ അഭിനയിച്ചുകഴിഞ്ഞു. അപ്പോൾ തപ്പി വന്നപ്പോഴാണ് ഒരു പടത്തിൽ അഭിനയിച്ച കുട്ടിയെ കാണുന്നത്.
അതാരാണ് എന്നൊക്കെ എൻ്റെ ഭാര്യയോട് തന്നെയാണ് ചോദിച്ചത്. കന്നടയിലുള്ള നടിയാണ്. ഫെയ്മസാണ് എന്നൊക്കെ പറഞ്ഞു. അപ്പോൾ നോക്കിയപ്പോൾ ഒരു സൂപ്പർഹിറ്റ് പടത്തിലെ നായികയാണ്.
അങ്ങനെ വലിയൊരു ബ്യൂട്ടി അല്ല. പക്ഷെ, നല്ല ഗ്രാമീണത, ഐശ്വര്യം അതിനേക്കാൾ ഉപരി പെർഫോമറാണ്. നല്ല ഒന്നാന്തരം നടിയാണ്. അപ്പോൾ കലവൂർ ശശിയോട് പറഞ്ഞു ഇവരെയൊന്ന് നോക്കാൻ. അവർക്ക് ആ സമയത്ത് ഡേറ്റുണ്ട്. എൻ്റെ സിനിമ എന്ന് പറഞ്ഞപ്പോൾ അവർക്ക് താത്പര്യമുണ്ട്. അങ്ങനെയാണ് അവരെ കാസ്റ്റ് ചെയ്തത്.
ശരിക്ക് പറഞ്ഞാൽ അമ്പിളി എന്ന കഥാപാത്രത്തെ നെഞ്ചിലേറ്റിയാണ് അഭിനയിച്ചത്,’ രാജസേനൻ പറയുന്നു.
Content Highlight: A famous Kannada actress has been roped in to play Jayaram’s heroine says Rajasenan