അജ്ഞാത യുവതിക്കൊപ്പം ന്യൂയോര്‍ക്ക് നഗരത്തിലൂടെ നടന്നുനീങ്ങുന്ന നടന്‍ വിശാലിന്റെ വീഡിയോ കഴിഞ്ഞ ദിവസം വൈറലായിരുന്നു. ഹൂഡി ധരിച്ച് നടന്നുപോയ വിശാല്‍ തങ്ങളുടെ വീഡിയോ റെക്കോഡ് ചെയ്യുന്നത് മനസിലാക്കിയതോടെ മുഖം മറച്ച് യുവതിക്കൊപ്പം അതിവേഗം ഓടുന്നതും വീഡിയോയില്‍ കാണാം.
വീഡിയോ സോഷ്യല്‍ മീഡിയയില്‍ അതിവേഗം പ്രചരിക്കുകയും പല മാധ്യമങ്ങളിലും വാര്‍ത്തയാവുകയും ചെയ്തിരുന്നു. പിന്നാലെ ഇത് വിശാലിന്റെ കാമുകിയാണെന്നതടക്കമുള്ള ചര്‍ച്ചകള്‍ ഉയര്‍ന്നിരുന്നു. അതേ സമയം സിനിമയുടെ പ്രൊമോഷന് വേണ്ടി ഇത്തരം സംഭവങ്ങള്‍ വിശാല്‍ ചെയ്യാറുണ്ടെന്നും ഇതും അത്തരത്തില്‍ ഒന്നായിരിക്കുമെന്ന അഭിപ്രായങ്ങളും വന്നിരുന്നു.
സംശയങ്ങള്‍ക്കെല്ലാം മറുപടിയുമായി ഇപ്പോള്‍ വിശാല്‍ തന്നെ രംഗത്തെത്തിയിരിക്കുകയാണ്. സംഭവം ഒരു പ്രാങ്ക് വീഡിയോ ആയിരുന്നുവെന്നും തന്റെ കസിന്‍സ് ഒപ്പിച്ച പരിപാടി ആയിരുന്നുവെന്നുമാണ് വിശാല്‍ പറഞ്ഞത്. നിങ്ങളുടെ സംശയങ്ങള്‍ക്ക് അവസാനമിടാനാണ് ഇത്തരമൊരു വീഡിയോ ചെയ്തതെന്നും പലരും അതില്‍ പെട്ടുപോയെന്നും എക്‌സില്‍ വിശാല്‍ കുറിച്ചു.
Is that Actor @VishalKOfficial walking with someone in NYC 🤔 pic.twitter.com/ddMESEuKOq
— Ramesh Bala (@rameshlaus) December 26, 2023
‘സോറി ഗയ്‌സ്, അടുത്തിടെ പുറത്ത് വന്ന വീഡിയോയ്ക്ക് പിന്നിലുള്ള സത്യാവസ്ഥ വെളിപ്പേടുത്താന്‍ സമയമായി. ലൊക്കേഷന്‍ നോക്കിയാല്‍ സംഭവത്തില്‍ പകുതി സത്യമുണ്ട്. കസിന്‍സുമൊത്ത് ഞാന്‍ സ്ഥിരമായി സന്ദര്‍ശിക്കുന്ന സ്ഥലമാണ് ന്യൂയോര്‍ക്ക്. ക്രമരഹിതമായി പോകുന്ന ഒരു വര്‍ഷത്തിന് ശേഷം അല്പം ആശ്വസത്തിനായാണ് അവിടേക്ക് പോകുന്നത്.
ബാക്കി പകുതി ക്രിസ്മസ് ദിനത്തില്‍ എന്റെ കസിന്‍സ് ഒപ്പിച്ച പ്രാങ്കാണ്. അവര്‍ തന്നെയാണ് അതിന്റെ ഡയറക്ഷനും എക്‌സിക്യൂഷനും.
നിങ്ങളുടെയൊക്കെ ‘ഡിക്ടറ്റീവ്’ സംശയങ്ങള്‍ക്ക് ഒരു അവസാനമിടാനായി എന്റെ ഉള്ളിലെ കുട്ടിയെ പുറത്തെടുക്കുന്നത് സന്തോഷം നല്‍കുന്നു. ചിലര്‍ അതില്‍ പെട്ടു. ഇത് വലിയ പ്രശ്‌നമായി കാണണ്ട. എല്ലാവരോടും സ്‌നേഹം,’ വിശാല്‍ കുറിച്ചു.
Content Highlight: Vishal responded over the viral video