ഇംഗ്ലണ്ടിനെതിരെയുള്ള മൂന്നാം ടെസ്റ്റ് ഫെബ്രുവരി 15 മുതല്‍ 19 വരെയാണ് നടക്കുന്നത്. സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തിലാണ് മത്സരം. മൂന്നാം ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീമിനെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
ഇംഗ്ലണ്ടിനെതിരെയുള്ള മൂന്നാം ടെസ്റ്റ് ഫെബ്രുവരി 15 മുതല്‍ 19 വരെയാണ് നടക്കുന്നത്. സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തിലാണ് മത്സരം. മൂന്നാം ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീമിനെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
വ്യക്തിപരമായ കാരണങ്ങളാല്‍ ഇംഗ്ലണ്ടിനെതിരായ ആദ്യത്തെ രണ്ട് ടെസ്റ്റില്‍ നിന്നും മാറി നിന്ന വിരാട് കോഹ്‌ലി ഇതുവരെ ടീമിലേക്ക് മടങ്ങിയെത്തുന്നതിനെ കുറിച്ചുള്ള വിവരം പുറത്തുവിട്ടിട്ടില്ല.
ESPNCricinfo റിപ്പോര്‍ട്ട് അനുസരിച്ച്, രാജ്കോട്ടിലും റാഞ്ചിയിലും നടക്കുന്ന മൂന്നാമത്തെയും നാലാമത്തെയും ടെസ്റ്റുകള്‍ ഇന്ത്യന്‍ സ്റ്റാര്‍ ബാറ്റര്‍ക്ക് നഷ്ടപ്പെടുമെന്നാണ്. മാര്‍ച്ച് ആറിന് ധര്‍മ്മശാലയില്‍ ആരംഭിക്കാനിരിക്കുന്ന അവസാന ടെസ്റ്റിനുള്ള കോഹ്‌ലിയുടെ ലഭ്യത സംബന്ധിച്ചും സംശയങ്ങള്‍ നിലനില്‍ക്കുന്നുണ്ട്.
Virat Kohli unlikely to feature in the 3rd and 4th Test against England. (Espncricinfo). pic.twitter.com/oWl65rkFJ5
— Mufaddal Vohra (@mufaddal_vohra) February 7, 2024
വിരാടിന്റെ അടുത്ത സുഹൃത്തായ മുന്‍ ക്രിക്കറ്റ് താരം എ.ബി.ഡി വില്ലിയേഴ്സിനോട് താരം ക്രിക്കറ്റില്‍ നിന്നും മാറി നില്‍ക്കുന്നതിനെ കുറിച്ചുള്ള കാരണം നേരത്തെ വെളിപ്പെടുത്തിയിരുന്നു. വിരാട് രണ്ടാമതും ഒരു അച്ഛനാവാന്‍ പോകുന്നു എന്നായിരുന്നു പറഞ്ഞത്.
കോഹ്‌ലിക്ക് പുറമെ രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ എന്നിവരുടെ കാര്യത്തിലും സംശയമാണ്.
Content Highlight: Virat Kohli will not be available for the third and fourth Tests against England