ഇന്നലെ നടന്ന ലോകകപ്പ് മത്സരത്തില്‍ അയര്‍ലഡിനെതിരെ പാകിസ്ഥാന്‍ മൂന്ന് വിക്കറ്റ് വിജയം സ്വന്തമാക്കിയിരുന്നു. സെന്‍ട്രല്‍ ബ്രോവാര്‍ഡ് റീജിയണല്‍ പാര്‍ക്ക് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 106 റണ്‍സിന്റെ വിജയലക്ഷ്യം 19.2 ഓവറില്‍ പാകിസ്ഥാന്‍ മറികടക്കുകയായിരുന്നു.
അയര്‍ലാന്‍ഡും പാകിസ്ഥാനും തമ്മിലുള്ള മത്സരത്തിന്റെ കമന്ററി പറയുന്നതിനിടെ മുന്‍ പാക് താരം വസീം അക്രം കോഹ്ലിയുമായി ഒരിക്കല്‍ താന്‍ നടത്തിയ സംഭാഷണം വെളിപ്പെടുത്തിയത്.
എന്തുകൊണ്ടാണ് കോഹ്‌ലി ഏറ്റവും മികച്ച ചേസ് മാസ്റ്ററുകളില്‍ ഒരാളായി അറിയപ്പെടുന്നതെന്ന് കമന്ററിക്കിടെ അക്രം എടുത്തുപറഞ്ഞു. താന്‍ ഒരു വിമാനത്തില്‍ വെച്ച് കോഹ്‌ലിയെ കണ്ടുമുട്ടിയെന്നും അന്ന് തന്റെ ഒപ്പം ഉണ്ടായിരുന്ന മുന്‍ ഇന്ത്യന്‍ താരം നവജ്യോത് സിങ് സിദ്ദു ചേസിങ് തന്ത്രം വെളിപ്പെടുത്താന്‍ വിരാടിനോട് ആവശ്യപ്പെട്ടുവെന്നും അക്രം പറഞ്ഞു.
‘ഞാന്‍ വിക്കറ്റിന് അനുസരിച്ചാണ് ബാറ്റ് ചെയ്യുന്നത്. ഫ്‌ളാറ്റ് വിക്കറ്റാണെങ്കില്‍ ബൗണ്ടറികള്‍ അടിക്കണമെന്ന് എനിക്കറിയാം. ബാറ്റ് ചെയ്യാന്‍ ബുദ്ധിമുട്ടുള്ള വിക്കറ്റാണെങ്കില്‍, സ്‌ട്രൈക്ക് എടുക്കാന്‍ എനിക്ക് രണ്ട് റണ്‍സ് എടുക്കണമെന്ന് എനിക്കറിയാം. ഞാന്‍ മുന്‍കൂട്ടി ഒന്നും പ്ലാന്‍ ചെയ്യുന്നില്ല. ഞാന്‍ ക്രീസില്‍ എത്തിക്കഴിഞ്ഞാല്‍ സാഹചര്യത്തിനനുസരിച്ച് എന്താണ് ചെയ്യേണ്ടതെന്ന് തീരുമാനിക്കും’ കോഹ്‌ലി അന്ന് അക്രമിനോടും സിദ്ദുവിനോടും പറഞ്ഞു.
അതേസമയം ടൂര്‍ണമെന്റില്‍ വിജയക്കുതിപ്പ് തുടരുന്ന ഇന്ത്യ സൂപ്പര്‍ 8ല്‍ എത്തിയിരിക്കുകയാണ്. നിലവില്‍ ഗ്രൂപ്പ് എയില്‍ നാല് മത്സരങ്ങളില്‍ മൂന്ന് വിജയവുമായി ഒന്നാം സ്ഥാനത്താണ് ഇന്ത്യ. +1.137 എന്ന് നെറ്റ് റണ്‍ റേറ്റില്‍ ആണ് ഇന്ത്യയുടെ വിജയം. കാനഡക്കെതിരായ മത്സരം മഴമൂലം ഉപേക്ഷിച്ചതോടെ ഏഴ് പോയന്റാണ് ഇന്ത്യയ്ക്ക് ഉള്ളത്.
Content Highlight: Virat Kohli Talked About Chasing Strategy