Advertisement
Entertainment
ഹാഷിറിന്റെ കൂടെ നടന്നതോടെ ഒരു കാര്യം അറിഞ്ഞു; ആ കമന്റിനെ പറ്റി അവന്‍ എന്നും പറയും: ജോമോന്‍ ജ്യോതിര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Apr 23, 11:30 am
Wednesday, 23rd April 2025, 5:00 pm

മലയാളികള്‍ക്ക് ഇപ്പോള്‍ പരിചിതനായ നടനാണ് ജോമോന്‍ ജ്യോതിര്‍. ജിത്തു മാധവന്‍ സംവിധാനം ചെയ്ത് 2023ല്‍ പുറത്തിറങ്ങിയ രോമാഞ്ചം എന്ന സിനിമയിലൂടെയാണ് അദ്ദേഹം ഏറെ ശ്രദ്ധിക്കപ്പെടുന്നത്. ചിത്രത്തില്‍ ഡി.ജെ ബാബു എന്ന കഥാപാത്രമായിട്ടായിരുന്നു ജോമോന്‍ എത്തിയത്.

സിനിമയില്‍ എത്തുന്നതിന് മുമ്പ് തന്നെ യൂട്യൂബ് വീഡിയോകളിലൂടെയും ഇന്‍സ്റ്റഗ്രാം റീല്‍സിലൂടെയും ജോമോന്‍ തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. ഫാലിമി, ഗുരുവായൂരമ്പല നടയില്‍, വാഴ തുടങ്ങിയ സിനിമകളിലെ ജോമോന്റെ കഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ഇപ്പോള്‍ കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ സോഷ്യല്‍ മീഡിയ താരമായ ഹാഷിറിനെ കുറിച്ച് പറയുകയാണ് ജോമോന്‍ ജ്യോതിര്‍. ഒരു ഇന്‍ഫ്‌ളുവന്‍സര്‍ക്ക് ഇത്രയും റീച്ച് കിട്ടുമെന്ന് താന്‍ അറിയുന്നത് ഹാഷിറിന്റെ കൂടെ നടന്നതോടെയാണ് എന്നാണ് ജോമോന്‍ പറയുന്നത്.

ഒരു സൂപ്പര്‍സ്റ്റാറിന് കിട്ടുന്ന റീച്ചാണ് അവനുള്ളതെന്നും പുറത്തേക്ക് ഇറങ്ങുന്ന സമയത്ത് എല്ലാവര്‍ക്കും അവനെ അറിയാമെന്നും നടന്‍ പറഞ്ഞു. ഹാഷിറും കൂട്ടുകാരായ അലന്‍ ബിന്‍ സിറാജ്, വിനായക്, അജിന്‍ തുടങ്ങിയവര്‍ ഒരു ഈഗോയും ഇല്ലാത്തവരാണെന്നും ജോമോന്‍ കൂട്ടിച്ചേര്‍ത്തു.

‘ഞാന്‍ വീഡിയോ ചെയ്യുന്ന സമയത്ത് ഹാഷിര്‍ തുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളൂ. അവന് 1500 ഉം 3000 ഉം ഫോളോവേഴ്‌സ് ഉള്ള സമയത്ത് ഞാന്‍ അവന്റെ വീഡിയോയില്‍ ഒരു കമന്റ് ഇട്ടിരുന്നു.

‘നീ പൊളിക്കും’ എന്നായിരുന്നു ആ കമന്റ്. അവന്‍ കാണുമ്പോള്‍ എപ്പോഴും അത് പറയാറുണ്ട്. ആ കമന്റിനെ കുറിച്ച് എപ്പോഴും പറയും. അവന് സത്യത്തില്‍ നല്ല റീച്ചുണ്ട്.

ഒരു സൂപ്പര്‍സ്റ്റാറിന് കിട്ടുന്ന റീച്ചാണ് അവന് ഉള്ളത്. പുറത്തേക്ക് ഇറങ്ങുന്ന സമയത്ത് എല്ലാവര്‍ക്കും അവനെ അറിയാം. ഒരു ഇന്‍ഫ്‌ളുവന്‍സര്‍ക്ക് ഇത്രയും റീച്ച് കിട്ടുമെന്ന് ഞാന്‍ അറിയുന്നത് അവന്റെ കൂടെ നടന്നതോടെയാണ്.

അവന്‍ പൊളിയാണ്. അവന്‍ മാത്രമല്ല, അവര്‍ നാലുപേരും പൊളിയാണ്. ഒരു ഈഗോയും ഇല്ലാത്തവരാണ്. ഒരു സമയം പോലും വെറുതെ ഇരിക്കാതെ വീഡിയോ എടുക്കാന്‍ പോകുന്നവരാണ്,’ ജോമോന്‍ ജ്യോതിര്‍ പറയുന്നു.


Content Highlight: Joemon Jyothir Talks About Hashiree