ഐ.പി.എല്ലില്‍ കഴിഞ്ഞ ദിവസം മത്സരത്തില്‍ പഞ്ചാബ് കിങ്സിനെതിരെ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു നാലു വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം സ്വന്തമാക്കിയിരുന്നു. ടോസ് നേടിയ റോയല്‍ ചലഞ്ചേഴ്സ് പഞ്ചാബിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു.
നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സ് ആണ് പഞ്ചാബ് നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ബെംഗളൂരു നാല് പന്തുകളും നാലു വിക്കറ്റുകളും ബാക്കിനില്‍ക്കെ ലക്ഷ്യം മറികടക്കുകയായിരുന്നു.
First W of the season. We open the account with 2 points. 🙌#PlayBold #ನಮ್ಮRCB #IPL2024 #RCBvPBKS pic.twitter.com/jZJfpEISEp
— Royal Challengers Bengaluru (@RCBTweets) March 25, 2024
മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സിന്റെ ബാറ്റിങ്ങില്‍ തകര്‍പ്പന്‍ പ്രകടനമാണ് വിരാട് കോഹ്‌ലി നടത്തിയത്. 49 പന്തില്‍ 77 റണ്‍സ് നേടിയായിരുന്നു വിരാട് നിര്‍ണായകമായ ഇന്നിങ്‌സ് നടത്തിയത്. അതിനൊന്നും ഫോറുകളും രണ്ട് സിക്‌സുകളും ആണ് വിരാടിന്റെ ബാറ്റില്‍ നിന്നും പിറന്നത്. 157.14 പ്രഹര ശേഷിയിലാണ് താരം ബാറ്റ് വീശിയത്.
ഈ തകര്‍പ്പന്‍ പ്രകടനത്തിന് പിന്നാലെ മത്സരത്തിലെ പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരവും വിരാട് സ്വന്തമാക്കി. ഇതിന് പിന്നാലെ ഒരു റെക്കോഡ് നേട്ടമാണ് കോഹ്‌ലി സ്വന്തമാക്കിയത്. ഐപിഎല്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ പ്ലേയര്‍ ഓഫ് ദി മാച്ച് അവാര്‍ഡ് സ്വന്തമാക്കുന്ന മൂന്നാമത്തെ ഇന്ത്യന്‍ താരം എന്ന നേട്ടമാണ് വിരാട് സ്വന്തമാക്കിയത്.
Player Of The Match: Virat Kohli
First win of the season ✅
Orange Cap ✅
Most half centuries by an Indian in T20 cricket ✅#PlayBold #ನಮ್ಮRCB #IPL2024 pic.twitter.com/xk9GP6wDQq— Royal Challengers Bengaluru (@RCBTweets) March 26, 2024
17 തവണയാണ് വിരാട് ഈ നേട്ടം സ്വന്തമാക്കിയത്. ഇതോടെ 17 തവണ പ്ലേയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരം സ്വന്തമാക്കിയ എം.എസ് ധോണിയുടെ നേട്ടത്തിനൊപ്പം എത്താനും കോഹ്ലിക്ക് സാധിച്ചു. 19 തവണ പ്ലേയര്‍ ഓഫ് ദി മാച്ച് അവാര്‍ഡ് സ്വന്തമാക്കിയ രോഹിത് ശര്‍മയാണ് ഈ നേട്ടത്തില്‍ ഒന്നാം സ്ഥാനത്തുള്ളത്.
അതേസമയം പഞ്ചാബ് നിരയില്‍ നായകന്‍ ശിഖര്‍ ധവാന്‍ 37 പന്തില്‍ 45 റണ്‍സ് നേടി മികച്ച പ്രകടനം നടത്തി. ബെംഗളൂരു ബൗളിങ്ങില്‍ ഗ്ലെന്‍ മാക്സ്വെല്‍, മുഹമ്മദ് സിറാജ് എന്നിവര്‍ രണ്ടു വീതം വിക്കറ്റുകള്‍ വീഴ്ത്തി മികച്ച പ്രകടനം നടത്തി.
പഞ്ചാബ് ബൗളിങ്ങില്‍ ഹര്‍പ്രിദ് ബ്രാര്‍, കാഗിസോ റബാദ എന്നിവര്‍ രണ്ടു വീതം വിക്കറ്റുകള്‍ വീഴ്ത്തി മികച്ച പ്രകടനം നടത്തി.
Content Highlight: Virat Kohli create a new record in IPL