ബേസിലിന്റെ അടുത്ത് നിന്നാണ് ആ ട്രിക്ക് ഞാന്‍ പഠിച്ചത്: ചില വൈബ്രന്റ് സീനുകള്‍ വരുമ്പോള്‍ അവന്‍ ചെയ്യുന്ന പരിപാടിയാണ് ഇത്: വിനീത് ശ്രീനിവാസന്‍
Malayalam Cinema
ബേസിലിന്റെ അടുത്ത് നിന്നാണ് ആ ട്രിക്ക് ഞാന്‍ പഠിച്ചത്: ചില വൈബ്രന്റ് സീനുകള്‍ വരുമ്പോള്‍ അവന്‍ ചെയ്യുന്ന പരിപാടിയാണ് ഇത്: വിനീത് ശ്രീനിവാസന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 7th April 2022, 4:56 pm

സംവിധായകന്‍ ബേസിലില്‍ നിന്നും താന്‍ പഠിച്ചെടുത്ത ഒരു ടെക്‌നിക്കുണ്ടെന്നും ഹൃദയം സിനിമ ഷൂട്ട് ചെയ്യുന്ന സമയത്ത് ചില വൈബ്രന്റ് സീനുകള്‍ എടുക്കുമ്പോള്‍ ആ ടെക്‌നിക് താന്‍ ഉപയോഗിച്ചിട്ടുണ്ടെന്നും സംവിധായകന്‍ വിനീത് ശ്രീനിവാസന്‍.

ചില രംഗങ്ങള്‍ എടുമ്പോള്‍ ആ ആംബിയന്‍സ് ക്രിയേറ്റ് ചെയ്യുന്നത് എങ്ങനെയാണെന്ന ചോദ്യത്തിനായിരുന്നു വിനീതിന്റെ മറുപടി. ‘ഇതിന് മ്യൂസിക് നന്നായി ഹെല്‍പ് ചെയ്യും.

ഞങ്ങള്‍ കോളേജിലെ ഫേര്‍വെല്‍ ഷൂട്ട് ചെയ്യുന്ന സമയമായിരുന്നു. അപ്പോള്‍ എല്ലാ പിള്ളേരും ഉണ്ടാവുമല്ലോ. അപ്പോള്‍ എല്ലാവരേയും ബ്രീഫ് ചെയ്യാന്‍ നിന്ന് കഴിഞ്ഞാല്‍ എല്ലാവര്‍ക്കും അത് കിട്ടണമെന്നില്ല.

മേക്കപ്പ് ഒക്കെ ചെയ്ത ശേഷം ഇവര്‍ എല്ലാവരും കഴിക്കാന്‍ വേണ്ടിയിട്ട് ഒരു സ്ഥലത്താണ് വരിക. ഇവര്‍ കഴിച്ച് കഴിഞ്ഞ് ഇറങ്ങാന്‍ തുടങ്ങിയപ്പോള്‍ ഇപ്പോള്‍ പോകല്ലേ എന്ന് പറഞ്ഞിട്ട് ഞാന്‍ ഒരു ട്രാക്ക് പ്ലേ ചെയ്തു.

നിങ്ങള്‍ എല്ലാവരും ഈ ട്രാക്ക് ഒന്ന് കേട്ടിട്ട് നിങ്ങള്‍ നിങ്ങളുടെ ഓരോരുത്തരുടേയും ഫെയര്‍ഫെല്‍ ഒന്ന് ഓര്‍ക്കൂ എന്ന് പറഞ്ഞു. എല്ലാവരും കോളേജില്‍ പഠിച്ചവരാണ്. ഞാന്‍ ഈ ട്രാക്ക് സ്പീക്കറില്‍ പ്ലേ ചെയ്തപ്പോള്‍ എല്ലാവരും ഇത് കേട്ടു. അത് കഴിഞ്ഞപ്പോള്‍ എല്ലാവരുടേയും ഫേസില്‍ ആ ഒരു ഇമോഷന്‍ വന്നു. എനിക്ക് പിന്നെ ഒന്നും പറയേണ്ടി വന്നില്ല.

മ്യൂസിക് ആളുകളുമായിട്ട് നമ്മള്‍ പറയുന്നതിനേക്കാളും കൂടുതല്‍ സംസാരിക്കും അതാണ് മ്യൂസിക്കിന്റെ പവര്‍. ഇത് ഭയങ്കരമായിട്ട് ഹെല്‍പ് ചെയ്യാറുണ്ട്. പിന്നെ ഭയങ്കര വൈബ്രന്റായിട്ട് ചെയ്യേണ്ട സീനുകള്‍ വരുന്ന സമയത്ത് സംവിധായകന്‍ ബേസില്‍ ചെയ്യുന്ന ഒരു പരിപാടിയുണ്ട്. അവന്റെ അടുത്ത് നിന്നാണ് പഠിച്ചത്.

അവന്‍ നേരെ സെറ്റില്‍ വന്ന് ‘സൊടക്ക് മേലേയോ ജിംഗണമണിയോ പോലുള്ള ഏതെങ്കിലും ഒരു പാട്ട് ഇട്ട് ഡാന്‍സ് തുടങ്ങും. അപ്പോള്‍ എല്ലാവരും ഒന്നിച്ച് ഡാന്‍സ് ചെയ്യും. ആ ഡാന്‍സ് കഴിയുമ്പോഴേക്കും ആ ക്രൂ മൊത്തം ഒരു മനസിലേക്ക് എത്തിയിട്ടുണ്ടാകും. നമ്മുടെ സിനിമ എന്ന ഒരു വികാരത്തിലേക്ക്.

പിന്നെ നമ്മള്‍ അവരോട് എന്തുപറഞ്ഞാലും അവര്‍ ചങ്ക് പറിച്ചുതരും. ജൂനിയര്‍ ആര്‍ടിസ്റ്റുകള്‍ ഒക്കെ പിന്നെ നമ്മുടെ കൂടെയിരിക്കും. പിന്നെ അത് അവരുടെ സിനിമ ആയിരിക്കും അതുവരെ അവര്‍ നമ്മളെ എങ്ങനെയാണോ കണ്ടത്, ആ അകലം മാറിക്കിട്ടും. ബേസില്‍ ഇങ്ങനെ വര്‍ക്ക് ചെയ്യാറുണ്ട്. ഞാന്‍ അവന്റെ അടുത്ത് നിന്നാണ് ഇത് പഠിച്ചത്,’ വിനീത് പറഞ്ഞു.

Content Highlight: Vineeth Sreenivasan share a secret trick he take from basil Joseph