താരസംഘടനകള്‍ക്കെതിരായ വിധി; 'സൂപ്പര്‍ താരം പറഞ്ഞതല്ല താന്‍ പറഞ്ഞതാണ് ശരിയെന്ന് ഈ ഒരു രാത്രിയെങ്കിലും നിങ്ങള്‍ ഓര്‍ക്കണം': വിനയന്‍
Kerala
താരസംഘടനകള്‍ക്കെതിരായ വിധി; 'സൂപ്പര്‍ താരം പറഞ്ഞതല്ല താന്‍ പറഞ്ഞതാണ് ശരിയെന്ന് ഈ ഒരു രാത്രിയെങ്കിലും നിങ്ങള്‍ ഓര്‍ക്കണം': വിനയന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 24th March 2017, 11:11 pm

 

കോഴിക്കോട്: തന്റെ നിലപാടുകള്‍ തന്നെയായിരുന്നു ശരിയെന്ന് ചലച്ചിത്ര രംഗത്ത് നിന്ന് അപ്രഖ്യാപിത വിലക്ക് നേരിടേണ്ടി വന്ന സംവിധായകന്‍ വിനയന്‍. അമ്മയ്ക്കും ഫെഫ്കയ്ക്കും എതിരായ കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയുടെ വിധിയുടെ പശ്ചാത്തലത്തിലാണ് വിനയന്റെ പ്രതികരണം. മാതൃഭൂമി ഡോട്ട് കോമിനോടാണ് വിനയന്‍ കേന്ദ്ര ഏജന്‍സിയുടെ വിധിയിലെ സന്തോഷം പങ്കുവെച്ചത്.


Also read വിമര്‍ശനങ്ങള്‍ ഉള്‍ക്കൊണ്ട് ജാഗ്രതയോടെ മുന്നോട്ട് പോകും; പിണറായി വിജയന്‍


സിനിമാരംഗത്തെ ഗൂഢാലോചന പുറത്തുകൊണ്ടുവരാനുള്ള തന്റെ യുദ്ധം വിജയിച്ചു എന്നതിന് തെളിവാണ് ഈ വിധിയെന്നും തന്റെ നിലപാടുകള്‍ സത്യമായിരുന്നെന്നും വിനയന്‍ പ്രതികരിച്ചു.

വിനയനെ വിലക്കിയ സംഭവത്തില്‍ കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയാണ് താര സംഘടനായായ അമ്മയ്ക്കും ഫെഫ്ക്കയ്ക്കും പിഴ വിധിച്ചത്. അമ്മ നാല് ലക്ഷം രൂപയും ഫെഫ്ക്ക 81000 രൂപയും പിഴയൊടുക്കണമെന്നാണ് കമ്മീഷന്റെ വിധി. ഇന്നസെന്റ് 51000 രൂപയും സബി മലയില്‍ 61000 രൂപയും പിഴയൊടുക്കണമെന്നും വിധിയിലുണ്ട്.

ഇവര്‍ക്ക് പുറമേ ഇടവേള ബാബു, ബി ഉണ്ണികൃഷ്ണന്‍ കെ മോഹനന്‍ എന്നിവരോടും പിഴയൊടുക്കാന്‍ ഏജന്‍സി ആവശ്യപ്പെട്ടിട്ടുണ്ട്. അധികമാരും സമീപിക്കാത്ത ഒരു കേന്ദ്ര ഏജന്‍സിയുടെ സമീപത്താണ് താന്‍ നീതി തേടി ചെന്നതെന്നും അവിടെ നിന്ന് എനിക്ക് അനുകൂലമായ വിധി ലഭിച്ചെന്നും വിനയന്‍ പറഞ്ഞു.

എന്റെ എട്ടുവര്‍ഷം നശിപ്പിച്ചവരോട് എനിക്കു പറയാനുള്ളത് ഇതാണ് വിനയന്‍ പറഞ്ഞതായിരുന്നു ശരി അല്ലാതെ സൂപ്പര്‍താരം പറഞ്ഞതായിരുന്നില്ല എന്ന് ഈയൊരു രാത്രിയെങ്കിലും നിങ്ങള്‍ ഓര്‍ക്കണമെന്നുള്ള അഭ്യര്‍ഥനമാത്രമാണ്. ഇവിടുത്തെ വലിയ നേതാക്കളോടും മന്ത്രിമാരോടുപോലും എനിക്ക് പറയാനുള്ളത് ഇത് തന്നെയാണെന്നും വിനയന്‍ പറഞ്ഞു.
ആരുടെയും പേരെടുത്ത് പറയുന്നില്ലെന്ന പറഞ്ഞായിരുന്നു വിനയന്റെ പ്രതികരണം.