കഴിഞ്ഞ 15 വർഷമായി മലയാളസിനിമയിൽ നിറഞ്ഞുനിൽക്കുന്ന നടനാണ് ആസിഫ് അലി. ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഋതുവിലൂടെയാണ് ആസിഫ് തന്റെ സിനിമാജീവിതം ആരംഭിക്കുന്നത്. കരിയറിന്റെ തുടക്കത്തിൽ തന്നെ മികച്ച സംവിധായകരുടെ സിനിമകളിൽ ആസിഫ് ഭാഗമായിരുന്നു. തുടർപരാജയങ്ങൾക്ക് ശേഷം ആസിഫ് അലി മികച്ച തിരിച്ചു വരവ് നടത്തിയ വർഷമായിരുന്നു 2024. ഈ വർഷമാദ്യമിറങ്ങിയ ആസിഫ് അലിയുടെ രേഖാചിത്രവും ബ്ലോക്ക്ബസ്റ്ററായിരുന്നു.
ഇപ്പോൾ ഏത് നടന്റെ ആരാധകനാണ് താൻ എന്ന ചോദ്യത്തോട് പ്രതികരിക്കുകയാണ് ആസിഫ് അലി. നല്ല മോഹൻലാൽ സിനിമകൾ കണ്ടാൽ താൻ മോഹൻലാൽ ഫാനാണെന്നും നല്ല മമ്മൂട്ടി സിനിമകൾ കണ്ടാൽ താൻ മമ്മൂട്ടി ഫാനാണെന്നും ആസിഫ് അലി പറയുന്നു. എന്നാൽ തന്നെ ഏറ്റവും കൂടുതൽ സ്വാധീനിച്ചിട്ടുള്ളത് കമൽ ഹാസൻ ആണെന്നും അദ്ദേഹത്തിന്റെ കട്ട ഫാനാണെന്നും ആസിഫ് അലി പറഞ്ഞു.
കമൽ ഹാസന്റെ സിനിമകൾ കണ്ടിട്ടാണ് സിനിമ കാണാനുള്ള ആഗ്രഹം തന്നെ തനിക്ക് തോന്നിത്തുടങ്ങിയതെന്നും ചെറുപ്പത്തിലേ അഭിനയിക്കണമെന്നൊക്കെയുള്ള മോഹം ഉള്ളിലുണ്ടാവുന്നത് അങ്ങനെയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഗൃഹലക്ഷ്മി മാസികയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ആസിഫ് അലി.
‘ഈ ചോദ്യത്തിന് ഡിപ്ലോമാറ്റിക് അല്ലാത്ത രീതിയിൽ മറുപടി പറയാൻ പറ്റില്ല. നല്ല മോഹൻലാൽ സിനിമകൾ കണ്ടാൽ ഞാൻ മോഹൻലാൽ ഫാനാണ്. നല്ല മമ്മൂട്ടി സിനിമകൾ കണ്ടാൽ മമ്മൂട്ടി ഫാനാണ്. പക്ഷേ എന്നെ ഏറ്റവും കൂടുതൽ സ്വാധീനിച്ചിട്ടുള്ളത് കമൽ ഹാസൻ സാറാണ്.
അദ്ദേഹത്തിന്റെ കട്ട ഫാനാണ്. അദ്ദേഹത്തിന്റെ സിനിമകൾ കണ്ടിട്ടാണ് സിനിമ കാണാനുള്ള ആഗ്രഹം തന്നെ എനിക്ക് തോന്നിത്തുടങ്ങിയത്. ചെറുപ്പത്തിലേ അഭിനയിക്കണമെന്നൊക്കെയുള്ള മോഹം ഉള്ളിലുണ്ടാവുന്നത് അങ്ങനെയാണ്,’ ആസിഫ് അലി പറയുന്നു.
Content Highlight: Asif Ali Says He Is Kamal Haasan Fan