Advertisement
Entertainment news
കൈയ്യില്‍ മെഷിന്‍ ഗണ്ണുമായി വിജയ്; സണ്‍ പിക്‌ച്ചേഴ്‌സ് നിര്‍മ്മിക്കുന്ന പുതിയ ചിത്രം 'ബീസ്റ്റ്'; ഫസ്റ്റ്‌ലുക്ക് പുറത്ത്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2021 Jun 21, 01:05 pm
Monday, 21st June 2021, 6:35 pm

ചെന്നൈ: ദളപതി വിജയ് നായകനാവുന്ന പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു. ബീസ്റ്റ് എന്ന പേരിട്ടിരിക്കുന്ന ചിത്രത്തില്‍ കൈയ്യില്‍ മെഷിന്‍ ഗണ്ണുമായി നില്‍ക്കുന്ന വിജയ്‌യുടെ ചിത്രമാണ് പോസ്റ്ററിലുള്ളത്.

ശിവകാര്‍ത്തികേയന്‍ ചിത്രം ‘ഡോക്ടര്‍’ സംവിധാനം ചെയ്ത നെല്‍സണ്‍ ദിലീപ് കുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വിജയ്‌യുടെ 65ാം ചിത്രമാണിത്. താരത്തിന്റെ ജന്മദിനത്തിനോട് അനുബന്ധിച്ചാണ് പോസ്റ്റര്‍ പുറത്തുവിട്ടത്.

സണ്‍ പിക്ചേഴ്സ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. അനിരുദ്ധ് ആണ് ചിത്രത്തിലെ സംഗീതം. പൂജ ഹെഗ്ഡെ ആണ് ചിത്രത്തില്‍ നായികയാകുന്നത്.

മലയാളി താരങ്ങളായ അപര്‍ണാ ദാസും ഷൈന്‍ ടോം ചാക്കോയും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

കൈതിയ്ക്ക് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്ത മാസ്റ്ററാണ് വിജയ് യുടെതായി തിയേറ്ററില്‍ എത്തിയ അവസാന ചിത്രം. വിജയ് സേതുപതി, വിജയ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രം ജനുവരി 13നാണ് റിലീസ് ചെയ്തത്.

കൊവിഡ് പ്രതിസന്ധിയ്ക്ക് ശേഷം തിയേറ്ററില്‍ ആദ്യമായി റിലീസ് ചെയ്യുന്ന ചിത്രമായിരുന്നു മാസ്റ്റര്‍.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Vijay 65 ‘Beast’, film produced by Sun Pictures; Outside First Look