Advertisement
details
ഐ.സി.എല്‍ ഫിന്‍കോര്‍പ്പ് സെക്യൂര്‍ഡ് എന്‍.സി.ഡി പബ്ലിക് ഇഷ്യൂ, 2025 ഏപ്രില്‍ 25 മുതല്‍ ആരംഭിക്കുന്നു; 68 മാസത്തിനുള്ളില്‍ നിക്ഷേപം ഇരട്ടിയാക്കാം
ഡൂള്‍ന്യൂസ് ഡെസ്‌ക്
2 days ago
Saturday, 26th April 2025, 3:09 pm

നോണ്‍-ബാങ്കിങ് ധനകാര്യ സ്ഥാപനമായ ഐ.സി.എല്‍ ഫിന്‍കോര്‍പ്പ് CRISIL BBB / STABLE റേറ്റിങ്ങുള്ള സെക്യൂര്‍ഡ് റെഡീമബിള്‍ എന്‍.സി.ഡികള്‍ പ്രഖ്യാപിച്ചു. ഏപ്രില്‍ 25, 2025 മുതല്‍ സബ്‌സ്‌ക്രിപ്ഷനുകള്‍ ആരംഭിക്കുന്നതാണ്.

നിക്ഷേപകര്‍ക്ക് ആകര്‍ഷകമായ ആദായ നിരക്കും ഫ്‌ലെക്‌സിബിള്‍ കാലാവധിയും ഉറപ്പാക്കുന്ന സുരക്ഷിതമായ സേവനമാണ് തങ്ങള്‍ മുന്നോട്ടുവെക്കുന്നതെന്ന് ഐ.സി.എല്‍ ഫിന്‍കോര്‍പ്പ് പറഞ്ഞു. എല്ലാത്തരം നിക്ഷേപകര്‍ക്കും പങ്കെടുക്കാനാവുന്ന രീതിയിലാണ് ഇഷ്യൂ തയാറാക്കിയിരിക്കുന്നത്. 1000 മുഖവിലയുള്ള ഇഷ്യൂ മെയ് ഒമ്പത്, 2025 വരെ ലഭ്യമാണെന്നും ഐ.സി.എല്‍ ഫിന്‍കോര്‍പ്പ് അറിയിച്ചു.

പൂര്‍ണമായി സബ്‌സ്‌ക്രൈബ് ചെയ്തിട്ടുണ്ടെങ്കില്‍ ഇഷ്യു നേരത്തെ തന്നെ അവസാനിക്കുന്നതായിരിക്കും. മിനിമം അപ്ലിക്കേഷന്‍ തുക 10,000 രൂപയാണ്. എന്‍.സി.ഡികള്‍ 1,000 രൂപ മുഖവിലയുള്ളവയാണെന്നും ഐ.സി.എല്‍ ഫിന്‍കോര്‍പ്പ് പറയുന്നു.

68 മാസത്തെ കാലാവധിക്ക് ഇരട്ടി തുകയാണ് നിക്ഷേപകന് കമ്പനി വാഗ്ദാനം ചെയ്യുന്നതെന്നും ഐ.സി.എല്‍ പറയുന്നു. 60 മാസത്തേക്ക് 12.50%, 36 മാസത്തേക്ക് 12.00%, 24 മാസത്തേക്ക് 11.50%, 13 മാസത്തേക്ക് 11.00% എന്നിങ്ങനെയാണ് ഓരോ കാലയളവിലെയും ഉയര്‍ന്ന പലിശ നിരക്ക്.

10 നിക്ഷേപ ഓപ്ഷനുകള്‍ നല്‍കിക്കൊണ്ട് നാല് വ്യത്യസ്ത സ്‌കീമുകള്‍ കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. കൂടുതല്‍ അറിയുവാനും ഇഷ്യൂ ഘടന മനസിലാക്കുന്നതിനും നിക്ഷേപകര്‍ക്ക് www.iclfincorp.com ല്‍ നിന്ന് ഇഷ്യൂ പ്രോസ്‌പെക്ടസ് ഡൗണ്‍ലോഡ് ചെയ്യാം. അപേക്ഷാ ഫോറം ഇതേ വെബ്‌സൈറ്റില്‍ ലഭിക്കുന്നതായിരിക്കും.

കൂടാതെ നിക്ഷേപകര്‍ക്ക് അടുത്തുള്ള ഐ.സി.എല്‍ ഫിന്‍കോര്‍പ്പ് ബ്രാഞ്ച് സന്ദര്‍ശിക്കുകയോ 1800 31 333 53, +91 85890 01187, +91 85890 20137, +91 85890 20186 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുകയോ ചെയ്യാവുന്നതാണ്.

ഈ ഇഷ്യൂവിലൂടെ സമാഹരിക്കുന്ന പണം കമ്പനിയുടെ ഗോള്‍ഡ് ലോണ്‍ സേവനം കൂടുതല്‍ ശാക്തീകരിക്കുവാനും ഏറ്റവും നൂതനമായ സാമ്പത്തിക സേവനങ്ങള്‍ ഉപഭോക്താക്കളിലേക്ക് എത്തിക്കാനുമാണ് ലക്ഷ്യമിടുന്നതെന്ന് ഐ.സി.എല്‍ ഫിന്‍കോര്‍പ്പ് പറഞ്ഞു.

മൂന്ന് പതിറ്റാണ്ടിലേറെ സേവന പാരമ്പര്യമുള്ള ഐ.സി.എല്‍ ഫിന്‍കോര്‍പ്പ്, കേരളം, തമിഴ്നാട്, ആന്ധ്രാപ്രദേശ്, തെലങ്കാന, കര്‍ണാടക, ഒഡീഷ, മഹാരാഷ്ട്ര, ഗുജറാത്ത് എന്നിവിടങ്ങളില്‍ ശാഖകളുള്ള സാമ്പത്തിക മേഖലയിലെ വിശ്വസ്ത പങ്കാളിയായി മാറിക്കഴിഞ്ഞിരിക്കുന്നു.

കൂടാതെ തമിഴ്നാട്ടില്‍ 93 വര്‍ഷത്തിലേറെ സേവന പാരമ്പര്യമുള്ള BSE-ലിസ്റ്റഡ് NBFCയായ സേലം ഈറോഡ് ഇന്‍വെസ്റ്റ്മെന്റ്സിന്റെ ഏറ്റെടുക്കല്‍ കമ്പനിയുടെ വിപണി സ്ഥാനം കൂടുതല്‍ ശക്തിപ്പെടുത്തുന്നുവെന്നും ഐ.സി.എല്‍ ഫിന്‍കോര്‍പ്പ് പറയുന്നു.

ഗോള്‍ഡ് ലോണ്‍, ബിസിനസ് ലോണ്‍ തുടങ്ങിയ വിവിധ ധനകാര്യ സേവനങ്ങള്‍ തങ്ങള്‍ പ്രദാനം ചെയ്യുന്നുണ്ടെന്നും ഐ.സി.എല്‍ ഫിന്‍കോര്‍പ്പ് പറയുന്നു. കൂടാതെ ട്രാവല്‍ & amp; ടൂറിസം, ഫാഷന്‍ റീട്ടെയിലിങ്, ഹെല്‍ത്ത് ഡയഗ്‌നോസ്റ്റിക്‌സ്, ചാരിറ്റബിള്‍ ട്രസ്റ്റുകള്‍ തുടങ്ങിയ വിവിധ മേഖലകളിലും തങ്ങള്‍ക്ക് സാന്നിധ്യമുണ്ടെന്നും ഐ.സി.എല്‍ അറിയിച്ചു.

CMD അഡ്വ. കെ.ജി. അനില്‍കുമാറിന്റെയും Vice Chairman, Whole-time Director & സി.ഇ.ഒ ശ്രീമതി ഉമ അനില്‍കുമാറിന്റെയും നേതൃത്വത്തില്‍, കമ്പനി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ നിശ്ചയിച്ചിട്ടുള്ള ഉയര്‍ന്ന നിലവാരം പാലിക്കുകയും ഇന്ത്യയൊട്ടാകെയുള്ള ഉപഭോക്താക്കളുടെ വിശ്വാസം നേടിയെടുക്കുകയും ചെയ്തതായും ഐ.സി.എല്‍ ഫിന്‍കോര്‍പ്പ് പറഞ്ഞു.

കമ്പനിയുടെ വളര്‍ച്ചയില്‍ പങ്കുചേര്‍ന്നുകൊണ്ട് സുരക്ഷിതമായ സാമ്പത്തിക ഭാവി കൈവരിക്കാന്‍ ഐ.സി.എല്‍ ഫിന്‍കോര്‍പ്പ് ഉപഭോക്താക്കളെ ക്ഷണിക്കുകയും ചെയ്തു.

Content Highlight: ICL Fincorp Secured NCD Public Issue, Commencing from 25th April 2025