Entertainment
ആ മലയാള സിനിമ കണ്ട് ഇനി കല്യാണം വേണ്ടെന്ന് തോന്നി: ശിവാംഗി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Apr 26, 09:36 am
Saturday, 26th April 2025, 3:06 pm

 

മലയാളികളില്‍ പോലും ഏറെ ആരാധകരുള്ള തമിഴ് നടിയും ഗായികയുമാണ് ശിവാംഗി കൃഷ്ണകുമാര്‍. 2019ല്‍ ശിവാംഗി സ്റ്റാര്‍ വിജയ് യില്‍ സംപ്രേഷണം ചെയ്ത തമിഴ് ഗാന മത്സരമായ സൂപ്പര്‍ സിംഗര്‍ 7ല്‍ പങ്കെടുത്തിരുന്നു.എന്നാല്‍ 2020ലെ കുക്ക് വിത്ത് കോമാളി എന്ന കോമഡി-പാചക പരിപാടിയിലൂടെയാണ് ശിവാംഗി കൂടുതല്‍ ശ്രദ്ധിക്കപ്പെടുന്നത്. ആ പരിപാടിയിലൂടെ മലയാളികള്‍ക്കിടയില്‍ പോലും ശിവാംഗിക്ക് ആരാധകരെ ലഭിച്ചു.

ഈച്ചയും യുവാവും തമ്മിലുള്ള ബന്ധത്തെ കുറിച്ച് പറയുന്ന ലൗലി എന്ന മാത്യു തോമസിന്റെ പുതിയ ചിത്രത്തില്‍ ഈച്ചയ്ക്ക് ശബ്ദം നല്‍കിയത് ശിവാംഗിയാണ്. തമിഴിലും മലയാളത്തിലും ശബ്ദം നല്‍കിയത് നടി തന്നെയാണ്.

ഇപ്പോള്‍ ഉള്ളൊഴുക്ക് എന്ന മലയാള സിനിമ കണ്ട അനുഭവം പങ്കുവെയ്ക്കുകയാണ് ശിവാംഗി.

ഉള്ളൊഴുക്ക് കണ്ട് താന്‍ ആകെ തകര്‍ന്ന് പോയെന്നും രണ്ട് മൂന്ന് ദിവസത്തോളം സിനിമ കണ്ട ഹാങ്ങോവര്‍ ഉണ്ടായിരുന്നുവെന്നും ശിവാംഗി പറയുന്നു. പാര്‍വതിയും ഉര്‍വശിയും വളരെ മികച്ച അഭിനേതാക്കള്‍ ആണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അവരെ കാണാന്‍ നല്ല ആഗ്രഹമുണ്ടായിരുന്നെന്നും അങ്ങനെ കാണാന്‍ ഇരുന്ന സിനിമയാണ് ഉള്ളൊഴുക്ക് എന്നും ശിവാംഗി പറഞ്ഞു. അതിലെ പ്രശാന്ത് ചെയ്ത റോള്‍ കണ്ടിട്ടാണ് തനിക്ക് കല്യാണം വേണ്ടെന്ന് തോന്നിയതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ജിഞ്ചര്‍ മീഡിയയോട് സംസാരിക്കുകയായിരുന്നു ശിവാംഗി.

‘ആ സിനിമ കണ്ട് ഞാന്‍ ആകെ തകര്‍ന്നിരിക്കുവായിരുന്നു. എനിക്ക് ആക്ടിങ്ങ് കണ്ട് പഠിക്കണമെന്ന് തോന്നി. ഉര്‍വശി മാഡവും പിന്നെ പാര്‍വതി മാഡവും സിനിമയില്‍ ഉണ്ടായിരുന്നു. അവര്‍ രണ്ട് പേരും സൂപ്പര്‍ ആക്ടേഴ്‌സാണ്. എന്തായാലും അവരെ എനിക്ക് കാണണം. അങ്ങനെ കാണാനിരുന്ന സിനിമയായിരുന്നു ഉള്ളൊളുക്ക്. അത് കണ്ട് കഴിഞ്ഞ് എനിക്ക് രണ്ട് ദിവസം എന്റെ മനസില്‍ ഓടിക്കൊണ്ടേ ഇരുന്നു. അത്രയും ഇംപാക്റ്റുണ്ടാക്കി ആ സിനിമ.

അതില്‍ പ്രശാന്തേട്ടന്‍ അഭിനയിച്ച കഥാപാത്രം. സിക് ആന്‍ഡ് നെഗറ്റീവ് ആയൊരു കഥാപാത്രമായാണ് അഭിനയിച്ചത്. അയ്യയ്യോ ഭയങ്കര കഷ്ടമാണ് അത്. അത് എങ്ങനെയാണ് അദ്ദേഹം ചെയ്‌തെന്ന് എനിക്ക് അറിയില്ല. അത് കണ്ടപ്പോളാണ് എനിക്ക് കല്യാണം വേണ്ട എന്ന് തോന്നിയത്,’ ശിവാംഗി പറയുന്നു.

Content Highlight: Sivaangi Krishnakumar  talks about Ullozhukku movie