നോട്ടുകള്‍ മാറ്റിയെടുക്കാന്‍ 10 ദിവസത്തെ സാവകാശമാണ് സര്‍ക്കാര്‍ നല്‍കിയിരുന്നത്. സര്‍ക്കാരിന്റെ തീരുമാനം ലക്ഷ്യം കാണില്ലെന്നും ഇന്ത്യയിലേത് പോലെ പ്രതിസന്ധിക്ക് കാരണമാകുമെന്നും വിമര്‍ശനമുയര്‍ന്നിരുന്നു.
കാരക്കസ്: പ്രസിഡന്റ് നിക്കോളസ് മദുറോയുടെ ഡിമോണിറ്റൈസേഷന്‍ തീരുമാനത്തിനെതിരെ വെനസ്വേലന്‍ ദേശീയ അസംബ്ലിയില്‍ പ്രമേയം. പ്രസിഡന്റിന്റെ തീരുമാനം രാജ്യത്തിന്റെ സര്‍വ്വ മേഖലകളെയും പ്രതിസന്ധിയിലാക്കിയെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷ കക്ഷികള്‍ പ്രമേയം പാസാക്കിയത്.
100 ബൊളിവര്‍ ബില്ലിന്റെ വെനസ്വേലന്‍ കറന്‍സിയാണ് പ്രസിഡന്റ് മദുറോ നിരോധിക്കുന്നതായി പ്രഖ്യാപിച്ചിരുന്നത്. മാഫിയ സംഘങ്ങളെ പ്രതിരോധിക്കാനെന്ന പേരില്‍ ബുധനാഴ്ച മുതലാണ് നോട്ടു നിരോധനം നിലവില്‍ വന്നത്. ഞായറാഴ്ചയാണ് തീരുമാനം രാജ്യത്തെ മദുറോ അറിയിച്ചത്.
നോട്ടുകള്‍ മാറ്റിയെടുക്കാന്‍ 10 ദിവസത്തെ സാവകാശമാണ് സര്‍ക്കാര്‍ നല്‍കിയിരുന്നത്. സര്‍ക്കാരിന്റെ തീരുമാനം ലക്ഷ്യം കാണില്ലെന്നും ഇന്ത്യയിലേത് പോലെ പ്രതിസന്ധിക്ക് കാരണമാകുമെന്നും വിമര്‍ശനമുയര്‍ന്നിരുന്നു.
സര്‍ക്കാര്‍ അനുകൂലികളുടെ സാന്നിധ്യമില്ലാതെ ഭൂരിപക്ഷം വരുന്ന പ്രതിപക്ഷാംഗങ്ങളാണ് പ്രമേയം പാസാക്കിയത്.
നോട്ടുനിരോധനത്തെ തുടര്‍ന്ന് വെനസ്വേലന്‍ ബാങ്കുകളിലെല്ലാം വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.
Read more
തന്നെയൊക്കെ പാക്കിസ്ഥാനിലേക്കയച്ചിട്ട് അവര്‍ ഇവിടെ എന്താണ് ചെയ്യാന്‍ പോകുന്നതെന്ന് കമല്‍