Entertainment
ലാലേട്ടൻ പ്രവചിക്കാൻ കഴിയാത്ത ആർട്ടിസ്റ്റ്; ജയിലർ കണ്ട് കയ്യടിച്ചു, വിസിലടിച്ചു: വാണി വിശ്വനാഥ്‌
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Aug 17, 04:46 am
Thursday, 17th August 2023, 10:16 am

താൻ മോഹൻലാലിന്റെയും രജിനികാന്തിന്റെയും കടുത്ത ആരാധികയാണെന്ന് നടി വാണി വിശ്വനാഥ്. ജയിലർ ആദ്യ ദിനം തന്നെ കണ്ടുവെന്നും വലിയ ആവേശത്തിലാണ് ചിത്രം കണ്ടതെന്നും വാണി വിശ്വനാഥ് പറഞ്ഞു.

മൂവി വേൾഡ് മീഡിയക്ക് നൽകിയ ആഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടി.

‘നമ്മുടെ ആർട്ടിസ്റ്റ് സ്ക്രീനിൽ വരുമ്പോൾ ഒരു ആവേശമാണ്, ഞാൻ രജിനി സാറിന്റെ വലിയ ആരാധികയാണ്. ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ കാണാറുണ്ട്. പേപ്പർ പറത്തലും വിസിൽ അടിക്കലും ഒക്കെ ചെയ്യാറുണ്ട്. അദ്ദേഹം എന്തൊരു മനുഷ്യനാണ്. പ്രവചിക്കാൻ പറ്റാത്ത ആർടിസ്റ്റാണ് അദ്ദേഹം,’ വാണി വിശ്വനാഥ് പറയുന്നു.

തന്റെ മകൻ വേറെ ആരുടെ ഫാൻ ആണെങ്കിലും താൻ ആരാധിക്കുന്നവരുടെ സിനിമകൾ കൊണ്ട് കാണിക്കുമ്പോൾ തനിക്ക് അത് പ്രത്യേക ആവേശവും സന്തോഷവുമാണെന്നും വാണി കൂട്ടിച്ചേർക്കുന്നു.

രജിനികാന്ത് ചിത്രങ്ങൾ ആദ്യ ദിനം ആദ്യ ഷോ തന്നെ കാണാൻ ശ്രമിക്കുമെന്നും ശിവാജി വരെ അത് സാധ്യമായിരുന്നുവെന്നും വാണി പറയുന്നുണ്ട്.

ഏറെ കാലത്തെ ഇടവേളക്ക് ശേഷം ബിഗ് സ്ക്രീനിലേക്ക് തിരികെ വരാൻ ഒരുങ്ങുകയാണ് വാണി വിശ്വനാഥ്.
ജോ. ജോർജ് സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ ആണ് വാണി വീണ്ടും സിനിമയിലേക്ക് എത്തുന്നത്.

ശ്രീനാഥ് ഭാസി, ലാൽ, സൈജു കുറുപ്പ് എന്നിവരും പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രത്തിലാണ് വാണി വിശ്വനാഥ് അഭിനയിക്കുന്നത്. രവീണ രവിയാണ് നായിക. ഡബ്ബിംഗ് ആര്‍ടിസ്റ്റ് ശ്രീജാ രവിയുടെ മകളാണ് മലയാളിയായ രവീണാ രവി. സംവിധായകൻ സാഗറാണ് ചിത്രത്തിന്റെ തിരക്കഥ.
ലിറ്റിൽ ക്രൂ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ഫൈസൽ രാജയാണ് നിർമിക്കുന്നത്.

സുപ്രധാനമായ ഒരു കഥാപാത്രത്തെയാണ് വാണി വിശ്വനാഥ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ സ്വിച്ചോൺ കർമ്മം ഓഗസ്റ്റ് രണ്ട് ബുധനാഴ്ച്ച ലാൽ നിർവഹിച്ചിരുന്നു.

ഗാനങ്ങൾ – ഹരി നാരായണൻ, സംഗീതം -വരുൺ ഉണ്ണി, ഛായാഗ്രഹണം – സനീഷ് സ്റ്റാൻലി, എഡിറ്റിങ് – നൗഫൽ അബ്ദുള്ള, കലാസംവിധാനം -സഹസ് ബാല, കോസ്റ്റ്യൂം ഡിസൈൻ – വിപിൻദാസ്, മേക്കപ്പ് – പ്രദീപ് ഗോപാലകൃഷ്ണൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ – ശരത് സത്യ, അസോസിയേറ്റ് ഡയറക്ടേർസ് – അഖിൽ കഴക്കൂട്ടം, വിഷ്ണു, വിവേക് വിനോദ്, പ്രൊജക്റ്റ് ഡിസൈൻ – സ്റ്റീഫൻ വല്യാറ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ് – പി.സി. വർഗീസ്, സുജിത് അയണിക്കൽ, പ്രൊഡക്ഷൻ കൺട്രോളർ -ആൻ്റണി ഏലൂർ, പി.ആർ.ഒ -വാഴൂർ ജോസ്, ഫോട്ടോ – ഷിജിൻ രാജ്.

Content Highlight: Vani Viswanath about Mohanlal & Jailer Movie