370ലേറ സിനിമകളില്‍ ഇത്രയും കാലത്തിനുള്ളില്‍ വര്‍ക്ക് ചെയ്തിട്ടുണ്ടെങ്കിലും കമ്മിറ്റ്‌മെന്റിന്റെ കാര്യത്തില്‍ തന്നെ ഞെട്ടിച്ച സിനിമയെ കുറിച്ചും ക്രൂ അംഗങ്ങളെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് നടന്‍ മോഹന്‍ലാല്‍.
മറ്റൊരു സിനിമയുമല്ല എമ്പുരാനെ കുറിച്ച് തന്നെയാണ് മോഹന്‍ലാല്‍ സംസാരിച്ചത്. പൃഥ്വിരാജും അദ്ദേഹത്തിന്റെ ക്രൂവും തന്നെ ഞെട്ടിച്ചെന്നും അവിശ്വസിനീയമായ ഒരു ക്രൂവാണ് പൃഥ്വിയുടേതെന്നും മോഹന്‍ലാല്‍ പറഞ്ഞു.
‘ ഒരു ആക്‌സിഡന്റല്‍ ഡയറക്ടര്‍ എന്നാണ് പൃഥ്വി അദ്ദേഹത്തെ സ്വയം വിശേഷിപ്പിച്ചത്. എന്നാല്‍ അത് ശരിയല്ല. ഒരു സംവിധായകനാകാന്‍ നിയോഗിക്കപ്പെട്ട ആള്‍ തന്നെയാണ് അദ്ദേഹം.
ഒരുപാട് സംവിധായകര്‍ക്കൊപ്പം ഞാന്‍ വര്‍ക്ക് ചെയ്തിട്ടുണ്ട്. നമ്മുടെ സിനിമ മാറുകയാണ്. ആ സിനിമയുടെ മാറ്റത്തിലൂടെ സഞ്ചരിച്ചിട്ട് ഒരു പുതിയ ദൃശ്യാനുഭവം കാഴ്ചവെക്കാന്‍ അദ്ദേഹത്തിന് കഴിയുന്നു എന്നുള്ളത് വളരെ ശ്രദ്ധേയമാണ്.
എന്തുകൊണ്ടാണ് ഒരു സിനിമയില്‍ ആക്ടേഴ്‌സ് നന്നാകുന്നത്. അതിന് കാരണം സംവിധായകന്‍ മാത്രമാണ്. ഞാന്‍ ഏത് സിനിമയില്‍ അഭിനയിക്കുമ്പോഴും അതിന്റെ സംവിധായകനെ പൂര്‍ണമായി വിശ്വസിക്കും.
പൃഥ്വിരാജിന്റെ കാര്യത്തില്‍ വലിയ പ്രതീക്ഷ തന്നെ എനിക്കുണ്ട്. ഇന്ത്യയിലെ തന്നെ മികച്ച ഡയരക്ടര്‍മാരില്‍ ഒരാളാണ് അദ്ദേഹം. കാരണം അങ്ങനെയുള്ള സിനിമകളാണ് അദ്ദേഹം ചെയ്തത്.
ഡെഡിക്കേഷന്‍ എന്നത് വലിയ കാര്യമാണ്. എമ്പുരാന്റെ കാര്യത്തില്‍ ഒരുപാട് സഹനം സഹിച്ചാണ് നമ്മള്‍ ഷൂട്ട് ചെയ്തത്. അതില്‍ 100 ശതമാനവും അദ്ദേഹത്തിന്റെ ഭാഗത്തു നിന്നുണ്ടായിട്ടുണ്ട്. റിലീസിന് മുന്‍പ് തന്നെ ഞാന്‍ എമ്പുരാന്‍ കണ്ടിരുന്നു.
മൂന്നാമത്തെ ഭാഗത്തിന് എന്താണ് അദ്ദേഹം പേരിടുന്നത് എന്ന് എനിക്കറിയില്ല. ആ സിനിമയും ദൈവത്തിന്റെ കയ്യൊപ്പ് പതിഞ്ഞ സിനിമയായി മാറട്ട. എന്നേയും പൃഥ്വിയേയും വിശ്വസിച്ച് ആന്റണി കൂടെ നിന്നു. അദ്ദേഹം ഒരുപാട് വേദന ഈ സിനിമയ്ക്കായി സഹിച്ചു.
ഒരുപാട് ദിവസം കാലാവസ്ഥയുടെ പ്രശ്‌നം കാരണമൊക്കെ ഗുജറാത്തിലൊക്കെ വെറുതെ ഇരിക്കേണ്ടി വന്നു. പക്ഷേ യൂണിറ്റ് ചെറുതായിരുന്നു. പൃഥ്വി അങ്ങനെയാണ് ഷൂട്ട് ചെയ്തത്. ഒരു നാന്നൂറ് പേരൊക്കെയേ ഉണ്ടായിരുന്നുള്ളൂ(ചിരി).
അതുപോലെ ഈ യൂണിറ്റ് അതി ഗംഭീരമാണെന്ന് പറയാതിരിക്കാനാവില്ല. ഞാന്‍ ഇതുവരെ 370 ഓളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. പക്ഷേ പൃഥ്വിയുടെ കൂട വര്‍ക്ക് ചെയ്ത ആ ക്രൂവിന്റെ കമ്മിറ്റ്‌മെന്റ് അതിശയകരമായിരുന്നു.
ആളുകള്‍ അത്രയും ഡെഡിക്കേഷനോട് കൂടിയാണ് ആ സിനിമയില്‍ വര്‍ക്ക് ചെയ്തിരിക്കുന്നത്. അതിന്റെ ഗുണം ആ സിനിമയ്ക്ക് കിട്ടിയിട്ടുണ്ട്,’ മോഹന്‍ലാല്‍ പറഞ്ഞു.
Content Highlight: Mohanlal about Prithviraj and Empuraan Crew