Kerala News
അര്‍ജന്റീനയുടെ വിജയം ആഘോഷിച്ച് പടക്കം പൊട്ടിക്കുന്നതിനിടെ അപകടം; രണ്ട് പേര്‍ക്ക് പരിക്ക്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Jul 11, 06:06 am
Sunday, 11th July 2021, 11:36 am

മലപ്പുറം: കോപ അമേരിക്കയില്‍ അര്‍ജന്റീനയുടെ വിജയം ആഘോഷിച്ച് പടക്കം പൊട്ടിക്കുന്നതിനിടെ ഉണ്ടായ അപകടത്തില്‍ രണ്ട് പേര്‍ക്ക് പരിക്ക്. മലപ്പുറം താനാളൂരിലാണ് സംഭവം.

ഇജാസ്, സിറാജ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. രാവിലെ ഏഴരയോടെയാണ് ഇവര്‍ പടക്കം പൊട്ടിച്ചത്.

ബൈക്കിലിരുന്ന് പടക്കം പൊട്ടിക്കുന്നതിനിടെയാണ് അപകടം. കത്തിച്ചുകൊണ്ടിരുന്ന പടക്കത്തില്‍ നിന്നും പടക്കം ശേഖരിച്ച് വെച്ചിരുന്ന പെട്ടിയിലേക്ക് വീണയുടന്‍ പൊട്ടിത്തെറിക്കുകയായിരുന്നു.

സാരമായി പരിക്കേറ്റ രണ്ട് പേരെയും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇവരുടെ കയ്യില്‍ ഓലപ്പടക്കമാണ് ഉണ്ടായിരുന്നതെന്നും, തെരഞ്ഞെടുപ്പ് വിജയത്തിന് പൊട്ടിക്കാന്‍ വാങ്ങിയ പടക്കത്തിലെ ബാക്കി പടക്കമെടുത്താണ് പൊട്ടിച്ചതെന്നും നാട്ടുകാരന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
Content Highlight: Used crackers while celebrating victory of Argentina, got explored