ശ്രീനിവാസന്‍ തിരക്കഥയെഴുതി ലാല്‍ ജോസ് സംവിധാനം ചെയ്ത സിനിമയായിരുന്നു ഒരു മറവത്തൂര്‍ കനവ്. 1998ല്‍ പുറത്തിറങ്ങിയ സിനിമയില്‍ മമ്മൂട്ടി, ബിജു മേനോന്‍, മോഹിനി, ദിവ്യ ഉണ്ണി എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
ലാല്‍ ജോസ് സംവിധാനം ചെയ്ത ആദ്യ സിനിമയാണ് ഒരു മറവത്തൂര്‍ കനവ്. 150 ദിവസം തിയേറ്ററില്‍ പ്രദര്‍ശിപ്പിച്ച ചിത്രം വാണിജ്യപരമായി വിജയം നേടുകയും ചെയ്തു.
ഇപ്പോള്‍ ചിത്രത്തെക്കുറിച്ചും അതിലെ കോഴിയുടെ പുറകെ ഓടി പിടിക്കുന്നതും വീഴുന്നതുമായ സീനിനെക്കുറിച്ചും സംസാരിക്കുകയാണ് സംവിധായകന്‍ ലാല്‍ ജോസ്.
ആ സീന്‍ ഷൂട്ട് ചെയ്തപ്പോഴാണ് മമ്മൂട്ടി ആദ്യമായിട്ട് കോഴിയെ പിടിക്കുന്നതെന്നും ആ സീന്‍ ഷൂട്ട് ചെയ്യുമ്പോള്‍ എല്ലാവര്‍ക്കും ടെന്‍ഷനായിരുന്നെന്നും ലാല്‍ ജോസ് പറഞ്ഞു.
മമ്മൂട്ടി കോഴിയുടെ പുറകെ ഓടുന്നതും തോര്‍ത്തുമുണ്ട് കോഴിയുടെ മുകളില്‍ ഇട്ടിട്ട് മറിഞ്ഞുവീഴുന്നതുമൊക്കെ ഷൂട്ട് ചെയ്തപ്പോള്‍ മമ്മൂട്ടി എങ്ങനെ റിയാക്ട് ചെയ്യുമെന്ന് ഓര്‍ത്ത് ബാക്കി എല്ലാവര്‍ക്കും ടെന്‍ഷനായിരുന്നെന്നും ലാല്‍ ജോസ് പറയുന്നു.
ആരോ ഈ പുതിയ പയ്യന്‍ നിങ്ങളെക്കൊണ്ട് എന്തൊക്കെയാണ് ചെയ്യിക്കുന്നതെന്നെന്ന് മമ്മൂട്ടിയോട് ചോദിച്ചുവെന്നും ലാല്‍ ജോസ് വ്യക്തമാക്കി.
‘അതാണ് അവന് ഞാന്‍ ഡേറ്റ് കൊടുക്കാന്‍ കാരണം. ഈയൊരു സ്വീക്വന്‍സ് ഒറ്റ ഷോട്ടില്‍ വേണമെങ്കില്‍ ചെയ്യാം. പക്ഷെ, അത്രയും ഷോട്ടുകളെടുത്ത് അതില്‍ ഇംപാക്ട് ഉണ്ടാക്കാന്‍ അവനറിയാം’ എന്നാണ് മമ്മൂട്ടി അവരോട് പറഞ്ഞതെന്നും ലാല്‍ ജോസ് കൂട്ടിച്ചേര്‍ത്തു. റെഡ്. എഫ്. എമ്മിനോട് സംസാരിക്കുകയായിരുന്നു ലാല്‍ ജോസ്.
‘ആ സീന്‍ ഷൂട്ട് ചെയ്തപ്പോഴാണ് മമ്മൂക്ക ആദ്യമായിട്ട് കോഴിയെപ്പിടിക്കുന്നതൊക്കെ. അത് ഷൂട്ട് ചെയ്യുമ്പോള്‍ എല്ലാവര്‍ക്കും ടെന്‍ഷനായിരുന്നു. മമ്മൂക്ക കോഴിയുടെ പുറകെ ഓടുന്നതും തോര്‍ത്തുമുണ്ട് കോഴിയുടെ മുകളില്‍ ഇട്ടിട്ട് മറിഞ്ഞുവീണിട്ടതിനെ പിടിക്കുന്ന ഷോട്ടുകളൊക്കെ എടുക്കുമ്പോള്‍ ബാക്കിയെല്ലാവര്‍ക്കും ടെന്‍ഷനായിരുന്നു. മമ്മൂക്ക എങ്ങനെ റിയാക്ട് ചെയ്യുമെന്ന് അറിയില്ല.
അപ്പോള്‍ ആരോ ചോദിച്ചു ഈ പുതിയ പയ്യന്‍ നിങ്ങളെക്കൊണ്ട് എന്തൊക്കെയാണ് ചെയ്യിക്കുന്നതെന്ന്.
‘ അതാണ് ഞാന്‍ അവന് ഡേറ്റ് കൊടുക്കാന്‍ കാരണം. ഈയൊരു സ്വീക്വന്‍സ് ഒറ്റ ഷോട്ടില്‍ വേണമെങ്കില്‍ ചെയ്യാം. പക്ഷെ, അത്രയും ഷോട്ടുകളെടുത്ത് അതില്‍ ഇംപാക്ട് ഉണ്ടാക്കാന്‍ അവനറിയാം’എന്നാണ് മമ്മൂക്ക പറഞ്ഞത്,’ ലാല്‍ ജോസ് പറയുന്നു.
Content Highlight: That’s why I gave him a date Mammootty told them says Lal Jose