ന്യൂദല്‍ഹി: കേന്ദ്രവും കര്‍ഷകരും തമ്മിലുള്ള പ്രശ്‌നം എത്രയും പെട്ടെന്ന് പരിഹരിക്കണമെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ്.
കേന്ദ്രത്തിന്റെ നടപടിയില്‍ തനിക്കുള്ള എതിര്‍പ്പ് ആവര്‍ത്തിച്ചി പറഞ്ഞിട്ടുണ്ടെന്നും കേന്ദ്രവും കര്‍ഷകരും തമ്മിലാണ് പ്രശ്‌നമെന്നും തനിക്ക് പരിഹരിക്കാന്‍ പറ്റുന്നതല്ല പ്രശ്‌നമെന്നും അമരീന്ദര്‍ സിംഗ് പറഞ്ഞു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായുള്ള ചര്‍ച്ചയ്ക്ക് പിന്നാലെയായിരുന്നു പ്രതികരണം.
” കര്‍ഷകരും കേന്ദ്രവും തമ്മില്‍ ചര്‍ച്ച നടക്കുന്നു, എനിക്ക് പരിഹരിക്കാന്‍ ഇതില്‍ ഒന്നുമില്ല. ആഭ്യന്തരമന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ ഞാന്‍ എന്റെ എതിര്‍പ്പ് ആവര്‍ത്തിച്ചിട്ടിണ്ട്. ഇത് എന്റെ സംസ്ഥാനത്തിന്റെ സമ്പദ് വ്യവസ്ഥയെയും രാജ്യത്തിന്റെ സുരക്ഷയെയും ബാധിക്കുന്ന പ്രശ്‌നമാണ്, പരിഹരിക്കാന്‍ അദ്ദേഹത്തോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്”അമിത് ഷായുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം അമരീന്ദര്‍ സിംഗ് പറഞ്ഞു.
കര്‍ഷക പ്രതിഷേധത്തിന് പഞ്ചാബ് സര്‍ക്കാറും കോണ്‍ഗ്രസും നേരത്തെ തന്നെ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം, ഇന്ന് നടക്കുന്ന ചര്‍ച്ച കേന്ദ്രത്തിന് നല്‍കുന്ന അവസാന അവസരമാണെന്ന് കര്‍ഷകര്‍ വ്യക്തമാക്കിയിട്ടുണ്ട്.
എന്നാല്‍ കര്‍ഷകരെ അനുനയിപ്പിക്കാന്‍ അമിത് ഷായ്ക്ക് സാധിക്കുമെന്ന വിശ്വാസത്തിലാണ് ബി.ജെ.പി. ആദ്യഘട്ടത്തില്‍ കര്‍ഷകരുമായി സംസാരിച്ചിരുന്നത് അമിത് ഷാ ആയിരുന്നെങ്കിലും പിന്നീട് ആ ചുമതല കേന്ദ്രപ്രതിരോധ മന്ത്രി രാജ് നാഥ് സിംഗിന് കൈമാറുകയായിരുന്നു. ഇപ്പോള്‍ കര്‍ഷകരെ അനുനയിപ്പിക്കാന്‍ അമിത് ഷാ തന്നെ വീണ്ടും രംഗത്തെത്തിയിരിക്കുകയാണ്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക