Kerala News
ഇടുക്കിയില്‍ നാളെ യു.ഡി.എഫ് ഹര്‍ത്താല്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Oct 27, 05:51 pm
Sunday, 27th October 2019, 11:21 pm

തൊടുപുഴ: ഇടുക്കിയില്‍ നാളെ ഹര്‍ത്താല്‍. യു.ഡി.എഫാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. പട്ടയം ക്രമീകരിക്കല്‍ ഉത്തരവുകള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് ഹര്‍ത്താല്‍ നടത്തുന്നത്.

രാവിലെ ആറ് മുതല്‍ വൈകീട്ട് ആറുവരെയാണ് ഹര്‍ത്താല്‍. അവശ്യ സര്‍വീസുകളെയും പരുമല തീര്‍ത്ഥാടകരെയും അഖില തിരുവിതാംകൂര്‍ മലഅരയസഭയുടെ കോട്ടയത്ത് നടക്കുന്ന സമ്മേളനത്തില്‍ പോകുന്നവരെയും ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.