Advertisement
national news
കയ്യേറ്റം കണ്ടെത്തി വനം വകുപ്പ് കുരിശ് പൊളിച്ചുമാറ്റിയ തൊമ്മന്‍കുത്ത് മലയിലേക്ക് കുരിശിന്റെ വഴി യാത്ര; പ്രദേശത്ത് വന്‍ പൊലീസ് സന്നാഹം
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Apr 18, 07:08 am
Friday, 18th April 2025, 12:38 pm

ഇടുക്കി: കുരിശ് പൊളിച്ചുമാറ്റിയ തൊമ്മന്‍കുത്ത് മലയിലേക്ക് വിശ്വാസികളുടെ കുരിശിന്റെ വഴി യാത്ര. നിരവധി വിശ്വാസികളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള യാത്രയാണെന്നാണ് റിപ്പോര്‍ട്ട്.

വന്‍ പൊലീസ് സന്നാഹം സ്ഥലത്തുണ്ട്. വനം വകുപ്പ് കുരിശ് പൊളിച്ചുമാറ്റിയ സ്ഥലത്തേക്കാണ് വിശ്വാസികള്‍ കുരിശിന്റെ വഴിയില്‍ യാത്ര നടത്തുന്നത്.

കഴിഞ്ഞ ആഴ്ചയായിരുന്നു ഇടുക്കി തൊമ്മന്‍കുത്തില്‍ സെന്റ് തോമസ് പള്ളിയുടെ നേതൃത്വത്തില്‍ കുരിശ് സ്ഥാപിച്ചത്. പിന്നാലെ ഇതുമായി ബന്ധപ്പെട്ട വലിയ തര്‍ക്കം നിലനിന്നിരുന്നു.

കുരിശ് സ്ഥാപിച്ച സ്ഥലം കാളയാര്‍ ഫോറസ്റ്റ് സ്‌റ്റേഷന്‍ പരിധിയില്‍ വരുന്നതാണെന്നും റിസര്‍വ് ഫോറസ്റ്റാണെന്നും വനം വകുപ്പ് അറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് കുരിശ് സ്ഥലത്ത് നിന്നും നീക്കം ചെയ്തത്.

ഇതിനെ തുടര്‍ന്ന് തൊമ്മന്‍കുത്തിലെ വിശ്വാസികളും വനം വകുപ്പും തമ്മില്‍ തര്‍ക്കം നിലനില്‍ക്കുകയും ചെയ്തിരുന്നു. പിന്നാലെ കുരിശ് കാളയാര്‍ ഫോറസ്റ്റ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോവുകയും ചെയ്തിരുന്നു.

പിന്നാലെ കോതമംഗലം രൂപത ഇടപെടുകയും വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷം പ്രതിഷേധങ്ങള്‍ നടത്താമെന്ന് പറയുകയും ചെയ്തിരുന്നു. പിന്നാലെയാണ് കുരിശിന്റെ വഴി നടത്താനുള്ള തീരുമാനം. പട്ടയമില്ലെന്നും പലരുടെയും കൈവശ ഭൂമിയാണിതെന്നുമാണ് വിശ്വാസികള്‍ പറയുന്നത്.

Content Highlight: The Way of the Cross journey to Thommankuthu Hill, where the Forest Department demolished the cross after discovering encroachment; Heavy police presence in the area