Entertainment
എനിക്കും നൂറിനും ഇടയിൽ പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ല, ചുറ്റുമുള്ള ആളുകൾ ഉണ്ടാക്കുന്ന വെറുപ്പാണ് കാരണം: പ്രിയ പ്രകാശ് വാര്യർ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Apr 30, 03:31 am
Wednesday, 30th April 2025, 9:01 am

മലയാളികള്‍ക്ക് ഏറെ പരിചിതയായ നടിയാണ് പ്രിയ പ്രകാശ് വാര്യര്‍. 2019ല്‍ പുറത്തിറങ്ങിയ ഒരു അഡാര്‍ ലവ് എന്ന ചിത്രത്തിലൂടെ ഏറെ ശ്രദ്ധനേടിയ നടിയായിരുന്നു പ്രിയ. ചിത്രത്തിലെ കണ്ണിറുക്കുന്ന സീന്‍ വൈറലായതിന് പിന്നാലെ ആ വര്‍ഷം ഇന്ത്യയില്‍ ആളുകള്‍ ഗൂഗിളിലൂടെ ഏറ്റവും കൂടുതല്‍ തിരഞ്ഞ വ്യക്തിയായി പ്രിയ മാറിയിരുന്നു.

ചിത്രത്തിലെ തന്നെ മറ്റൊരു നടിയാണ് നൂറിൻ ഷെരീഫ്. ഒമർ ലുലു തന്നെ സംവിധാനം ചെയ്ത ചങ്ക്‌സ് ആണ് നൂറിൻ അഭിനയിച്ച ആദ്യസിനിമ. 2017ലെ മിസ് കേരള ഫിറ്റ്നസായി നൂറിൻ ഷെരീഫിനെ തെരഞ്ഞെടുത്തിട്ടുണ്ട്.

ഒരു അഡാര്‍ ലവ് എന്ന ചിത്രത്തിൽ ആദ്യം നായികായായി തീരുമാനിച്ചത്. എന്നാൽ പിന്നീട് പ്രിയ പ്രകാശ് വാര്യരുടെ കണ്ണിറുക്കുന്ന സീന്‍ വൈറലായതോടെ നൂറിനെ മാറ്റി പിന്നീട് പ്രിയ പ്രകാശിനെ തീരുമാനിക്കുകയായിരുന്നു അണിയറപ്രവർത്തകർ.

അതിനെത്തുടർന്ന് നൂറിലും പ്രിയക്കും ഇടയിൽ പ്രശ്നങ്ങളുണ്ടെന്ന തരത്തിലുള്ള റൂമറുകളുണ്ടായിരുന്നു. ഇപ്പോൾ അതിനെക്കുറിച്ച് സംസാരിക്കുകയാണ് പ്രിയ പ്രകാശ് വാര്യർ.

രണ്ട് പേർക്ക് ഇടയിലുള്ള പ്രശ്നങ്ങൾക്ക് 99.9 ശതമാനവും കാരണം ചുറ്റുമുള്ള ആൾക്കാർ ഉണ്ടാക്കുന്ന വെറുപ്പാണെന്ന് തനിക്ക് തോന്നിയിട്ടുണ്ടെന്നും തനിക്കും നൂറിനും ഇടയിൽ യാതൊരു വിധ പ്രശ്നങ്ങളും ഇല്ലായിരുന്നെന്നും പ്രിയ പറയുന്നു.

അന്ന് അവിടെയുണ്ടായിരുന്ന ആളുകൾക്കാണ് പ്രശ്നമെന്നാണ് തനിക്ക് തോന്നുന്നതെന്നും അവിടെ കഥയുണ്ടാക്കിയെടുക്കുക വരെ ചെയ്തുവെന്നും തങ്ങൾ തമ്മിൽ അങ്ങനെ യാതൊരു ഇഷ്യൂവും ഉണ്ടായിട്ടില്ലെന്നും പ്രിയ വ്യക്തമാക്കി.

 

ആൾക്കാർ കൊടുക്കുന്ന ഇൻ്റർവ്യൂസ് ഒക്കെയാണ് എല്ലാവരും കാണുന്നതെന്നും പിന്നീട് കുറെ വർഷങ്ങൾ കഴിഞ്ഞ് തങ്ങൾ തമ്മിൽ സംസാരിച്ചപ്പോൾ തമ്മിൽ യാതൊരു പ്രശ്നങ്ങളുമില്ലെന്ന് മനസിലാക്കിയെന്നും പ്രിയ പറഞ്ഞു. ക്യൂ സ്റ്റുഡിയോയോട് സംസാരിക്കുകയാണ് പ്രിയ പ്രകാശ് വാര്യർ.

‘രണ്ട് പേർക്ക് ഇടയിലുള്ള പ്രശ്നങ്ങൾക്ക് 99.9 ശതമാനവും ചുറ്റുമുള്ള ആളുകൾ ഉണ്ടാക്കുന്ന വെറുപ്പാണ് കാരണം എന്നെനിക്ക് തോന്നുന്നു. കാരണം വ്യക്തിപരമായി പറയുകയാണെങ്കിൽ അന്നാണെങ്കിലും ഞാനും നൂറിനും തമ്മിൽ യാതൊരു പേർസണൽ ഇഷ്യൂവും ഉണ്ടായിട്ടില്ല. എനിക്ക് തോന്നുന്നത് അന്ന് അവിടെയുണ്ടായിരുന്ന ആൾക്കാർക്കാണ് പ്രശ്നം. കഥയുണ്ടാക്കിയെടുക്കുകയും മറ്റും ചെയ്തു. അതല്ലാതെ ഞങ്ങൾ തമ്മിൽ അങ്ങനെ യാതൊരു ഇഷ്യൂവും ഉണ്ടായിട്ടില്ല.

പിന്നെ ഈ പറയുന്ന മീഡിയയിൽ ആൾക്കാർ കൊടുക്കുന്ന ഇൻ്റർവ്യൂസിലൊക്കെ വരുന്ന നരേറ്റീവ്സ് ഒക്കെയാണല്ലോ നമ്മൾ കാണുന്നത്? പിന്നീട് കുറെ വർഷങ്ങൾ കഴിഞ്ഞിട്ട് ഞങ്ങൾ കണ്ട് സംസാരിച്ചപ്പോൾ ഞങ്ങൾ തമ്മിൽ യാതൊരു പ്രശ്നങ്ങളുമില്ല,’ പ്രിയ വാര്യർ പറയുന്നു.

Content Highlight: There were no problems between me and Noorin says Noorin Shereef