Movie Day
ലൗലിയില്‍ ഓണ്‍ സ്‌ക്രീനില്‍ കൊടുക്കേണ്ട അതെ എഫേര്‍ട്ട് അവര്‍ ഓഫ് സ്‌ക്രീനിലും നല്‍കി: മാത്യു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Apr 30, 04:56 am
Wednesday, 30th April 2025, 10:26 am

2019ല്‍ കുമ്പളങ്ങി നൈറ്റ്സ് എന്ന സിനിമയിലൂടെ തന്റെ കരിയര്‍ ആരംഭിച്ച നടനാണ് മാത്യു തോമസ്. ഗിരീഷ് എ.ഡി. സംവിധാനം ചെയ്ത തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ എന്ന ചിത്രത്തിലൂടെയാണ് മാത്യു പിന്നീട് ജനശ്രദ്ധ നേടുന്നത്.

വിജയ് – ലോകേഷ് കോമ്പോയുടെ ലിയോയിലൂടെ തമിഴിലും മാത്യു തന്റെ സാന്നിധ്യമറിയിച്ചിരുന്നു. അതിനൊപ്പം കഴിഞ്ഞ വര്‍ഷത്തെ മലയാളത്തിലെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായ പ്രേമലുവിലും മാത്യു ചെറിയൊരു റോളില്‍ അഭിനയിച്ചിരുന്നു.

ക്കി രാജമൗലി ഒരുക്കിയ ഈച്ച എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം മലയാളത്തില്‍ ഈച്ചയെ പ്രധാന കഥാപാത്രമാക്കി എത്തുന്ന ചിത്രമാണ് ഇത്. ടമാര്‍ പഠാര്‍ എന്ന ചിത്രത്തിന് ശേഷം ദിലീഷ് കരുണാകരന്‍ തിരക്കഥയൊരുക്കി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ലൗലി. ആഷിഖ് അബുവാണ് ചിത്രത്തിന്റെ നിര്‍മാണം.

ഇപ്പോള്‍ സിനിമയിലെ ഈച്ചക്ക് ഡയലോഗുകള്‍ ഉണ്ടെന്ന് പറയുകയാണ് മാത്യു. സിനിമയില്‍ സംസാരിക്കുന്ന ഈച്ചയാണ് ഉള്ളതെന്നും ലൗലിയിലെ ഈച്ചയായി കൂടെ നിന്നത് ഉണ്ണിമായ ആണെന്നും മാത്യു പറയുന്നു. സ്‌ക്രീനിന്റെ പുറത്ത് നിന്നാണ് ഡയലോഗുകള്‍ പറഞ്ഞ് തരുന്നതെങ്കിലും ഒരു ആക്ടര്‍ അഭിനയിക്കുന്നത് പോലെ തന്നെ വളരെ എഫേര്‍ട്ടും മറ്റുമൊക്കെ ഉണ്ണിമായെയും എടുത്തിട്ടുണ്ടെന്നും മാത്യു പറഞ്ഞു. അതെല്ലാം തന്നെ തനിക്ക് ഒരുപാട് സഹായകരമായിരുന്നുവെന്നും മാത്യൂ കൂട്ടിച്ചേര്‍ത്തു. മീഡിയ വണ്ണില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഇതില്‍ ഈച്ച സംസാരിക്കും അതുകൊണ്ട് ഡയലോഗ്‌സ് ഉണ്ടായിരുന്നു. സെറ്റില്‍ ഉണ്ണിമായ ചേച്ചി ഉണ്ടാകും, ചേച്ചിയാണ് ഫ്രെയ്മിന്റെ പുറത്ത് നിന്ന് ഈച്ചയുടെ ഡയലോഗ്‌സ് പറഞ്ഞ് തരുന്നത്. ഒരു ആക്ടര്‍ ഓണ്‍ സ്‌ക്രീനില്‍ നിന്ന് സീന്‍ എടുക്കുന്ന അതേ എഫേര്‍ട്ട് ഇട്ടിട്ടാണ് ചേച്ചി ചെയ്യുന്നത്. ശരിക്കും അഭിനയിക്കുന്നത് പോലെ തന്നെ അത്രയും വര്‍ക്ക് എടുത്തിട്ടാണ് ചേച്ചി ചെയ്തത്. അത് ഭയങ്കര ഹെല്‍പ് ഫുള്‍ ആയിരുന്നു. ആ ഡയലോഗ് കിട്ടുമ്പോള്‍ എന്റെ പെര്‍ഫോമന്‍സൊക്കെ എന്‍ഹാന്‍സ്ഡാകും. അത് ഭയങ്കര രസമായിരുന്നു,’ മാത്യു പറയുന്നു.

Content Highlight: Mathew Thomas talks about Unnimaya Prasad