Advertisement
Entertainment
എനിക്ക് എൻ്റേതായ വിശ്വാസങ്ങളുണ്ട്, അത് ബ്രേക്ക് ചെയ്യാനാഗ്രഹിക്കുന്ന ആളല്ല ഞാൻ: ആസിഫ് അലി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Apr 18, 07:15 am
Friday, 18th April 2025, 12:45 pm

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ആസിഫ് അലി. ഋതു എന്ന സിനിമയിലൂടെയാണ് ആസിഫ് അലി സിനിമയിലേക്ക് എത്തിയത്. അതിനുശേഷം നിരവധി വേഷങ്ങൾ ചെയ്തിട്ടുണ്ട് ആസിഫ് അലി. കഴിഞ്ഞ വർഷം ഇറങ്ങിയ കിഷ്കിന്ധാ കാണ്ഡം, ഈ വർഷം പുറത്തിറങ്ങിയ രേഖാചിത്രം എന്നിവ ഹിറ്റ് ചിത്രങ്ങളായിരുന്നു. ആഭ്യന്തര കുറ്റവാളിയാണ് ആസിഫിൻ്റെ പുറത്തിറങ്ങാൻ പോകുന്ന ചിത്രം.

ഇപ്പോൾ വിശ്വാസത്തെക്കുറിച്ച് സംസാരിക്കുകയാണ് ആസിഫ് അലി. താനൊരു ഈശ്വര വിശ്വാസിയാണെന്ന് ആസിഫ് അലി പറയുന്നു. എല്ലാ ദിവസവും പ്രാർത്ഥിക്കുന്ന ആളാണ് താനെന്നും ഒരു കൂട്ടായ്മയിലാണ് ഈ പരിപാടി മുന്നോട്ട് പോകുന്നതെന്ന് വിശ്വസിക്കുന്ന ആളാണ് താനെന്നും ആസിഫ് അലി പറഞ്ഞു.

ലക് ഫാക്ടറിൽ വിശ്വസിക്കുന്നയാളാണ് താനെന്നും തനിക്ക് തൻ്റേതായ വിശ്വാസങ്ങളുണ്ടെന്നും അതൊന്നും ബ്രേക്ക് ചെയ്യാൻ തനിക്ക് ഇഷ്ടമല്ലെന്നും ആസിഫ് അലി കൂട്ടിച്ചേർത്തു. മാതൃഭൂമി ഓൺലൈനിനോട് സംസാരിക്കുകയായിരുന്നു ആസിഫ് അലി.

‘ഭയങ്കരമായ ഈശ്വര വിശ്വാസിയാണ് ഞാൻ. എല്ലാ ദിവസവും പ്രാർത്ഥിക്കുന്ന ആളാണ് ഞാൻ. ഒരു കൂട്ടായ്മയിലാണ് ഈ പരിപാടി മുന്നോട്ട് പോകുന്നത് എന്നാണ് ഞാൻ വിശ്വസിക്കുന്നത്. ലക് ഫാക്ടറിൽ വിശ്വസിക്കുന്നയാളാണ് ഞാൻ.

എന്തൊക്കെ ആരൊക്കെ പറഞ്ഞാലും എനിക്ക് എൻ്റേതായിട്ടുള്ള വിശ്വാസങ്ങളും കുറെ കാര്യങ്ങളൊക്കെ ഉണ്ട്. അതൊന്നും ബ്രേക്ക് ചെയ്യാൻ ഇഷ്ടപ്പെടുന്ന ഒരാളല്ല ഞാൻ,’ ആസിഫ് അലി പറയുന്നു.

ആഭ്യന്തര കുറ്റവാളി

നവാഗതനായ സേതുനാഥ് പത്മകുമാർ കഥ, തിരക്കഥ, സംവിധാനം നിർവഹിച്ച് ആസിഫ് അലി നായകനായി എത്തുന്ന ചിത്രമാണ് ആഭ്യന്തര കുറ്റവാളി. നൈസാം സലാം പ്രൊഡക്ഷൻസിന്റെ ബാനറിൽ നൈസാം സലാമാണ് ചിത്രം നിർമിക്കുന്നത്.

കോമഡി ഫാമിലി എൻ്റർടെയ്നർ ഴോണറാണ് ചിത്രത്തിൻ്റെ പശ്ചാത്തലം. പുതുമുഖതാരം തുളസിയാണ് ചിത്രത്തിലെ നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രത്തിൽ സഹദേവൻ എന്ന കഥാപാത്രത്തെയാണ് ആസിഫ് അലി അവതരിപ്പിക്കുന്നത്.

Content Highlight: I have my own beliefs, I’m not one to break them says Asif Ali