ഉര്‍വശി, പാര്‍വതി തിരുവോത്ത് എന്നിവര്‍ ആദ്യമായി ഒന്നിച്ച് 2024ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ഉള്ളൊഴുക്ക്. നെറ്റ്ഫ്ളിക്സില്‍ റിലീസായ കറി ആന്‍ഡ് സയനൈഡ് എന്ന ഡോക്യുമെന്ററിയിലൂടെ ശ്രദ്ധേയനായ ക്രിസ്റ്റോ ടോമിയായിരുന്നു ഉള്ളൊഴുക്ക് സംവിധാനം ചെയ്തിരുന്നത്.
ചിത്രത്തില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട പ്രകടനങ്ങളിലൊന്നായിരുന്നു പ്രശാന്ത് മുരളിയുടേത്. ചെറിയ വേഷങ്ങളിലൂടെ സിനിമാകരിയര്‍ ആരംഭിച്ച പ്രശാന്തിന്റെ കരിയര്‍ ബെസ്റ്റ് പെര്‍ഫോമന്‍സാണ് ഉള്ളൊഴുക്കില്‍ കണ്ടത്.
സിനിമയില്‍ പാര്‍വതി അവതരിപ്പിച്ച കഥാപാത്രത്തിന്റെ പങ്കാളി ആയിട്ടാണ് പ്രശാന്ത് അഭിനയിച്ചത്. ചിത്രത്തില്‍ പാര്‍വതിയുടേയും പ്രശാന്ത് മുരളിയുടേയും ഇന്റിമേറ്റ് സീനും ഉണ്ടായിരുന്നു. ഇപ്പോള്‍ മൈല്‍സ്‌റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തില്‍ ഈ ഇന്റിമേറ്റ് സീനിനെ കുറിച്ച് പറയുകയാണ് പ്രശാന്ത് മുരളി.
‘എന്നെ സംബന്ധിച്ചിടത്തോളം പാര്‍വതി അഭിനയിക്കുന്നു, ഞാന്‍ ഓപ്പോസിറ്റ് നില്‍ക്കുന്നു എന്നത് മാത്രമാണ്. ഞങ്ങള്‍ ഒരുമിച്ച് ഇന്റിമസി സീന്‍ ചെയ്യുകയും ചെയ്തു.
തുടക്കത്തില്‍ പാര്‍വതി റിഹേഴ്‌സല്‍ ചെയ്യുമ്പോള്‍ കുറച്ചുകൂടെ ഇന്റന്‍സായി ചെയ്‌തോ എന്നായിരുന്നു പറയാറുള്ളത്. എങ്കിലേ ഫീല് കിട്ടുകയുള്ളൂവെന്നും കൃത്യമായി എക്‌സ്പ്രസ് ചെയ്യാന്‍ പറ്റുള്ളൂവെന്നും പറയുമായിരുന്നു.
അപ്പോള്‍ ‘ഞാന്‍ ടേക്കില്‍ ചെയ്താല്‍ പോരെ’ എന്നായിരുന്നു ഞാന്‍ പാര്‍വതിയോട് ചോദിച്ചിരുന്നത്. അത് കേള്‍ക്കുമ്പോള്‍ പാര്‍വതിക്ക് ആകെ സംശയമായിരുന്നു.
ഇവന്‍ ടേക്കില്‍ ചെയ്യുമോ എന്ന സംശയമാണ്. എന്നാല്‍ അത് കഴിഞ്ഞ് ടേക്ക് ആയപ്പോള്‍ ഞാന്‍ പാര്‍വതി ഉദ്ദേശിച്ചത് പോലെ തന്നെ ചെയ്തു. ആ സീന്‍ വര്‍ക്കാകുകയും ചെയ്തു. ഒന്നോ രണ്ടോ ടേക്കിലാണ് അത് ഓക്കേ ആക്കിയത്,’ പ്രശാന്ത് മുരളി പറയുന്നു.
Content Highlight: Prashanth Murali Talks About Parvathy Thiruvoth And Ullozhukk Movie