Advertisement
Loksabha Election Result 2024
തിരുമ്പി വന്തിട്ടേന്ന് സൊല്ല്; തിരുവനന്തപുരത്ത് ലീഡ് തിരിച്ചു പിടിച്ച് യു.ഡി.എഫ്, ഇനി എണ്ണാനുള്ളത് യു.ഡി.എഫിന്റെ ശക്തി കേന്ദ്രങ്ങള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2024 Jun 04, 08:01 am
Tuesday, 4th June 2024, 1:31 pm

തിരുവനന്തപുരം: തിരുവനന്തപുരത്ത് യു.ഡി.എഫ് ലീഡ് തിരിച്ചു പിടിച്ചു. വോട്ടെണ്ണല്‍ 10 റൗണ്ട് പിന്നിട്ടപ്പോള്‍  15000ത്തില്‍ അധികം വോട്ടിന് ശശി തരൂര്‍ മുന്നിട്ട് നില്‍ക്കുകയാണ്. ഒരു ഘട്ടത്തില്‍ 25000ലധികം വോട്ടുകള്‍ക്ക് എന്‍.ഡി.എ സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖര്‍ മുന്നിട്ട് നിന്നിടത്തു നിന്നാണ് ശശി തരൂര്‍ ലീഡ് തിരിച്ച് പിടിച്ചിരിക്കുന്നത്. എല്‍.ഡി.എഫ് സ്ഥാനര്‍ത്ഥി പന്ന്യന്‍ രവീന്ദ്രന്‍ മൂന്നാം സ്ഥാനത്താണ്.

അതേസമയം കേരളത്തില്‍ ആകെയുള്ള 20 സീറ്റുകളില്‍ നിലവില്‍ 18 സീറ്റുകളില്‍ യു.ഡി.എഫും ഓരോ സീറ്റുകള്‍ വീതം എല്‍.ഡി.എഫും എന്‍.ഡി.എയും മുന്നിട്ടുനില്‍ക്കുകയാണ്. ആലത്തൂരില്‍ മാത്രമാണ് എല്‍.ഡി.എഫ് മുന്നിട്ട് നില്‍ക്കുന്നത്. തൃശൂരില്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിയും ലീഡ് നിലനിര്‍ത്തുന്നു.

CONTENT HIGHLIGHTS: UDF regains lead in Thiruvananthapuram, now UDF’s powerhouses to count