BY POLL
യു.ഡി.എഫിന്റെ ജനകീയാടിത്തറയില്‍ കനത്ത വിളളല്‍; എം.വി ശ്രേയാംസ് കുമാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Oct 24, 02:31 pm
Thursday, 24th October 2019, 8:01 pm

കോഴിക്കോട്:യു.ഡി.എഫിന്റെ ജനകീയാടിത്തറയില്‍ കനത്ത വിളളല്‍ ഉണ്ടായിട്ടുണ്ടെന്ന് ലോക്താന്ത്രിക് ജനതാദള്‍ സംസ്ഥാന അധ്യക്ഷന്‍ എം.വി ശ്രേയാംസ് കുമാര്‍. കോന്നിയിലും വട്ടിയൂര്‍ക്കാവിലും പാര്‍ട്ടി നേരിട്ട ദയനീയ പരാജയം അതിനുദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

നേരത്തെ പാലായിലും ഇത് വ്യക്തമായതാണെന്നും ഇടതു മുന്നണിയുടെ മതനിരപേക്ഷ നിലപാടിനൊപ്പമാണ് കേരളമെന്ന് ഫലം വ്യക്തമാക്കുന്നുവെന്നും ശ്രേയാംസ് കുമാര്‍ പറഞ്ഞു.

മഹാരാഷ്ട്രയിലും ഹരിയാനയിലും നടന്ന തെരഞ്ഞെടുപ്പ് ഫലം ബി.ജെ.പി വോട്ട് ബാങ്കിലുണ്ടായ ചോര്‍ച്ചയാണ് വ്യക്തമാക്കുന്നത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഇടതു സര്‍ക്കാരിന്റെ ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കുള്ള സ്വീകാര്യതയാണ് തെരഞ്ഞെടുപ്പ് ഫലത്തില്‍ കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.