കൊല്‍ക്കത്ത: അവാര്‍ഡു ചടങ്ങുകളില്‍ പങ്കെടുക്കാറില്ല പൊതുവെ ആമിര്‍ ഖാന്‍. ഈ റെക്കോര്‍ഡ് തിരുത്തി കഴിഞ്ഞ ദിവസം ആമിര്‍ ഒരു അവാര്‍ഡ് സ്വീകരിച്ചു അതും രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ രാജ്യദ്രോഹിയെന്നു വിളിച്ച ആര്‍.എസ്.എസിന്റെ നേതാവ് മോഹന്‍ ഭഗവതിന്റെ കയ്യില്‍ നിന്നും.
2015 ലായിരുന്നു രാജ്യത്തു വളര്‍ന്നു വരുന്ന അസഹിഷ്ണുതയ്‌ക്കെതിരെ ആമിറിന്റെ പരാമര്‍ശം ഉണ്ടാകുന്നത്. തുടര്‍ന്ന് ആമിറിനോട് പാകിസ്താനിലേക്ക് പോകാനും അദ്ദേഹത്തിന്റെ സിനിമകള്‍ കാണരുതെന്നും സംഘപരിവാര്‍ ആഹ്വാനം ചെയ്തിരുന്നു.
പ്രശസ്ത ഗായിക ലതാ മങ്കേഷ്‌കറുടെ പിതാവിന്റെ സ്മരണാര്‍ത്ഥം നല്‍കുന്ന മാസ്റ്റര്‍ ദീനാനാഥ് മങ്കേഷ്‌കര്‍ പുരസ്‌കാരത്തിന്റെ 75 ആം പതിപ്പിലാണ് അവാര്‍ഡ് സ്വീകരിക്കാന്‍ ആമിറെത്തിയത്. ലതാ മങ്കേഷ്‌കറുടെ പ്രത്യേക ക്ഷണത്തേ തുടര്‍ന്നാണ് ആമിര്‍ അവാര്‍ഡ് ദാന ചടങ്ങിനെത്തിയത്.
കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ദംഗലിലെ പ്രകടനത്തിന് ആമിറിന് വിശേഷ് പുരസ്‌കാര്‍ നല്‍കിയാണ് ചടങ്ങില്‍ ആദരിച്ചത്. 16 വര്‍ഷം മുമ്പ് ഓസ്‌കാറില്‍ ആമിറിന്റെ ചിത്രം ലഗാന്‍ മികച്ച ചിത്രത്തിന് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടപ്പോളായിരുന്നു ആമിര്‍ ഒടുവിലായി ഒരു അവാര്‍ഡ് ദാന ചടങ്ങില്‍ പങ്കെടുത്തത്.
ഒരേ സമയം സ്വന്തം ചരിത്രം തിരുത്തിക്കുറിച്ചും ആര്‍.എസ്.എസ് പ്രമുഖില്‍ നിന്നും പുരസ്‌കാരം സ്വീകരിച്ചും ആമിര്‍ ആരാധകരെയെല്ലാം അമ്പരപ്പിച്ചിരിക്കുകയാണ്.
സ്വകാര്യ ചാനലുകളും മറ്റും നല്‍കുന്ന അവാര്‍ഡുകള്‍ക്ക് ക്രെഡിബിലിറ്റിയില്ലെന്നും അതിനാല്‍ താന്‍ അവാര്‍ഡ് സ്വീകരിക്കാനോ ചടങ്ങില്‍ പങ്കെടുക്കാനോ എത്തില്ലെന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ആമിര്‍ വ്യക്തമാക്കിയിരുന്നു.
കഴിഞ്ഞ കുറേ വര്‍ഷമായി ആമിറിനെ ഒരു അവാര്‍ഡ് ചടങ്ങിലും പങ്കെടുത്തിരുന്നുമില്ല. ഈ വര്‍ഷത്തെ ദേശീയ ചലച്ചിത്ര അവാര്‍ഡില്‍ ആമിറിന് പുരസ്‌കാരം നല്‍കാത്തതിനു പിന്നില്‍ താരത്തിന്റെ ഈ നിലപാടാണെന്നും പ്രചരണമുണ്ടായിരുന്നു.