Advertisement
Entertainment
ഇന്ന് ജാതീയത കൂടി വരികയാണ്, അന്ന് ആളുകള്‍ ശ്രദ്ധിച്ചത് നന്നായി പാടുമോ എന്നുമാത്രം: കെ.ജി. മാര്‍ക്കോസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Apr 20, 03:38 am
Sunday, 20th April 2025, 9:08 am

മലയാളികള്‍ക്ക് പരിചിതനായ ഗായകനാണ് കെ.ജി. മാര്‍ക്കോസ്. ഭക്തിഗാനങ്ങളിലൂടെയാണ് അദ്ദേഹം കൂടുതല്‍ അറിയപ്പെടാന്‍ തുടങ്ങിയത്. പിന്നീട് മലയാള പിന്നണിഗാനരംഗത്തും തന്റെ വ്യക്തമുദ്ര പതിപ്പിച്ചു. ‘ഇസ്രഈലിന് നാഥനായി വാഴുമേക ദൈവം’ എന്നു തുടങ്ങുന്ന മാര്‍ക്കോസിന്റെ ക്രൈസ്തവ ഭക്തിഗാനം പ്രസിദ്ധമാണ്.

1981ല്‍ ബാലചന്ദ്രമേനോന്‍ സംവിധാനം ചെയ്ത കേള്‍ക്കാത്ത ശബ്ദം എന്ന ചിത്രത്തിലെ ‘കന്നിപ്പൂ മാനം കണ്ണുംനട്ടു ഞാന്‍ നോക്കിയിരിക്കേ’ എന്ന ഹിറ്റുഗാനത്തിലൂടെയാണ് അദ്ദേഹം സിനിമയിലേക്ക് പ്രവേശിക്കുന്നത്. നിറക്കൂട്ട് എന്ന ചിത്രത്തിലെ പൂമാനമേ എന്ന പാട്ട്, ഗോഡ്ഫാദറിലെ മന്ത്രിക്കൊച്ചമ്മ വരുന്നുണ്ടേ എന്നീ ജനപ്രിയ ഗാനങ്ങള്‍ അദ്ദേഹം പാടിയിട്ടുണ്ട്. ഇപ്പോള്‍ ജാതീയതയെക്കുറിച്ച് സംസാരിക്കുകയാണ് കെ.ജി. മാര്‍ക്കോസ്.

താന്‍ തുടങ്ങിയ 75 കാലഘട്ടത്തില്‍ ഏത് പാട്ടും എവിടെയും എപ്പോഴും പാടാമെന്ന് കെ.ജി. മാര്‍ക്കോസ് പറയുന്നു. സഭ്യമല്ലാത്ത രീതിയിലോ പ്രശ്‌നങ്ങളുണ്ടാകുന്ന രീതിയിലോ അല്ലാത്ത പാട്ടുകളൊഴിച്ച് ഏതും പാടാമെന്ന് കെ.ജി. മാര്‍ക്കോസ് പറയുന്നു.

പള്ളിയില്‍ തന്നെ ചെന്നിട്ട് ഹിന്ദു ഭക്തിഗാനം തുടങ്ങിയിട്ടുള്ള സന്ദര്‍ഭങ്ങളുണ്ടെന്നും അമ്പലങ്ങളില്‍ ചെന്നിട്ട് ഇടയകന്യകേ എന്ന പാട്ട് പാടിത്തുടങ്ങിയിട്ടുണ്ടെന്നും കെ.ജി. മാര്‍ക്കോസ് പറഞ്ഞു.

മുസ്‌ലിം പള്ളികളില്‍ പോയിട്ടും ക്രിസ്ത്യന്‍ ഭക്തിഗാനങ്ങള്‍ പാടി ആരംഭിച്ചിട്ടുണ്ടെന്നും അന്ന് ഇതൊന്നും ഒരു പ്രശ്‌നം അല്ലായിരുന്നെന്നും കെ.ജി. മാര്‍ക്കോസ് വ്യക്തമാക്കി.

 

നന്നായിട്ട് പാടുക എന്നത് മാത്രമാണ് അന്ന് ആളുകള്‍ ശ്രദ്ധിച്ചുകൊണ്ടിരുന്നതെന്നും എന്നാല്‍ ഇന്ന് ജാതീയത കൂടി വരികയാണെന്നും അദ്ദഹം കൂട്ടിച്ചേര്‍ത്തു. ക്യൂ സ്റ്റുഡിയോയില്‍ സംസാരിക്കുകയായിരുന്നു കെ.ജി. മാര്‍ക്കോസ്

‘ഞാനൊക്കെ തുടങ്ങിയ 75 കാലഘട്ടത്തിലൊക്കെ നമുക്ക് ഏത് പാട്ടും എവിടെയും എപ്പോഴും പാടാം. അവിടെ സഭ്യമല്ലാത്ത രീതിയിലോ അല്ലെങ്കില്‍ മറ്റെന്തെങ്കിലും പ്രശ്‌നങ്ങളുണ്ടാകുന്ന രീതിയിലുള്ള പാട്ടുകള്‍ അല്ലെങ്കില്‍ നമുക്ക് ഏത് പാട്ട് വേണമെങ്കിലും പാടാം.

പള്ളിയില്‍ തന്നെ ചെന്നിട്ട് ഹിന്ദു ഭക്തിഗാനം തുടങ്ങിയിട്ടുള്ള സന്ദര്‍ഭങ്ങളുണ്ട്. അതുപോലെ അമ്പലങ്ങളില്‍ ചെന്നിട്ട് ഇടയകന്യകേ എന്ന പാട്ട് പാടിത്തുടങ്ങിയിട്ടുണ്ട്.

അതുപോലെ തന്നെ മുസ്‌ലിം പള്ളികളില്‍ പോയിട്ടും ക്രിസ്ത്യന്‍ ഭക്തിഗാനങ്ങള്‍ പാടി ആരംഭിച്ചിട്ടുണ്ട്. അന്ന് ഇതൊന്നും ഒരു പ്രശ്‌നം അല്ലായിരുന്നു. നന്നായിട്ട് പാടുക എന്നത് മാത്രമാണ് അന്ന് ആളുകള്‍ ശ്രദ്ധിച്ചുകൊണ്ടിരുന്നത്. എന്നാല്‍ ഇന്ന് ജാതീയത കൂടി വരികയാണ്,’ കെ.ജി മാര്‍ക്കോസ് പറയുന്നു.

Content Highlight: Today, casteism is increasing, before people only cared about whether they could sing well says K.G. Markos