Kerala Flood
തൂതപ്പുഴ ഗതിമാറി ഒഴുകുന്നു; പുഴയോരത്ത് നിന്ന് ആളുകള്‍ ഒഴിയണമെന്ന് നിര്‍ദ്ദേശം
ഡൂള്‍ന്യൂസ് ഡെസ്‌ക്
2018 Aug 17, 01:37 pm
Friday, 17th August 2018, 7:07 pm

പാലക്കാട്: പാലക്കാട്-മലപ്പുറം അതിര്‍ത്തിയില്‍ തൂതപ്പുഴ ഗതിമാറി ഒഴുകുന്നു. ഇതിനെ തുടര്‍ന്ന് ആനക്കര പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ വെള്ളംകയറി. നിരവധിപേര്‍ വീടുകളില്‍ കുടുങ്ങിക്കിടക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്.

പുഴയോരത്ത് നിന്ന ആളുകള്‍ മാറി നില്‍ക്കണമെന്ന് അധികൃതര്‍ അറിയിച്ചു.

അതേസമയം സംസ്ഥാനത്ത് മഴയുടെ ശക്തി കുറഞ്ഞെങ്കിലും ചിലയിടങ്ങളില്‍ മഴ പെയ്യുന്നുണ്ട്. പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശൂര്‍ ജില്ലകളിലാണ് ഏറ്റവും പ്രതിസന്ധി നേരിടുന്നത്. ആയിരക്കണക്കിനാളുകളാണ് ഒറ്റപ്പെട്ടിരിക്കുന്നത്. രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമായി തുടരുന്നു.

ALSO READ: മൂന്നാറില്‍ റിസോര്‍ട്ടിന് മുകളില്‍ മണ്ണിടിഞ്ഞുവീണു

എറണാകുളം, ഇടുക്കി ജില്ലകളില്‍ നാളെയും കനത്ത മഴയ്ക്കു സാധ്യതയുണ്ട്. രണ്ടു ജില്ലകളിലും അതീവ ജാഗ്രതാ നിര്‍ദേശം നാളെ വരെ നീട്ടി. തൃശൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, കണ്ണൂര്‍ ജില്ലകളിലും ജാഗ്രതാ നിര്‍ദേശം തുടരുമെന്ന് കാലാവസ്ഥാനിരീക്ഷണകേന്ദ്രം അറിയിച്ചു.

മറ്റു ജില്ലകളില്‍ ഒറ്റപ്പെട്ട മഴയ്ക്കു മാത്രമേ സാധ്യതയുള്ളൂ. മറ്റന്നാള്‍ മുതല്‍ എല്ലാ ജില്ലകളിലും മഴ ദുര്‍ബലമാകുമെന്നാണ് ഇപ്പോഴത്തെ വിലയിരുത്തല്‍.

WATCH THIS VIDEO: