തമിഴ് സൂപ്പര്‍താരം ധനുഷിന്റെ ഹോളിവുഡ് അരങ്ങേറ്റ ചിത്രമാണ് ദി ഗ്രേ മാന്‍. ജൂലൈ 22 ന് നെറ്റ്ഫ്‌ലിക്സിലൂടെയാണ് ചിത്രം റിലീസ് ചെയ്യുന്നത്. ചിത്രത്തിന്റെ റിലീസിനോട് അനുബന്ധിച്ച് ഏറ്റവും പുതിയ പ്രോമോ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍.
ധനുഷിന്റെ ആക്ഷന്‍ രംഗങ്ങളാണ് പ്രൊമോയിലുള്ളത്. വന്‍ സ്വീകാര്യതയാണ് പ്രൊമോക്ക് സോഷ്യല്‍ മീഡിയയില്‍ ലഭിക്കുന്നത്.
ധനുഷിനെ കൂടാതെ റയാന്‍ ഗോസ്ലിങ്, അന ഡി അ4മാസ്, ക്രിസ് ഇവാന്‍സ് എന്നിവരും സിനിമയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. വെറുതെ ഒരു റോള്‍ വന്നപ്പോള്‍ വിളിച്ചതല്ല ധനുഷിനെയെന്നും അദ്ദേഹത്തെ മനസ്സില്‍ കണ്ട് എഴുതിയ റോള്‍ തന്നെ ആണ് ഗ്രേ മാനില്‍ ഉള്ളതെന്നും നേരത്തെ ചിത്രത്തിന്റെ സംവിധായകരായ റൂസോ ബ്രദേഴ്സ് വ്യക്തമാക്കിയിരുന്നു.
വളരെ ആവേശം കൊള്ളിക്കുന്ന രണ്ട് ആക്ഷന്‍ രംഗങ്ങള്‍ ധനുഷിന്റെ കഥാപാത്രത്തിനുണ്ടെന്നും സംവിധായകര്‍ പറഞ്ഞിരുന്നു. മാര്‍ക്ക് ഗ്രീനേയുടെ ഗ്രേമാന്‍ എന്ന പുസ്തകത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നത്. 200 മില്ല്യണോളമാണ് ചിത്രത്തിന്റെ മുതല്‍ മുടക്ക്.
Ladies and gentlemen, we give you…@dhanushkraja #TheGrayMan pic.twitter.com/abPLFxHq6B
— Russo Brothers (@Russo_Brothers) July 12, 2022
ക്യാപ്റ്റന്‍ അമേരിക്ക, അവഞ്ചേഴ്സ് തുടങ്ങിയ ചിത്രങ്ങളാണ് റൂസ്സോ ബ്രദേഴ്സ് സംവിധാനം ചെയ്തിട്ടുള്ള മറ്റ് ചിത്രങ്ങള്‍. സ്‌പൈ ത്രില്ലര്‍ ആയിട്ടാണ് ചിത്രം ഒരുങ്ങുന്നത്. കാര്‍ത്തിക് നരേന്റെ സംവിധാനത്തില്‍ ഒരുങ്ങിയ മാരനാണ് ധനുഷിന്റെ ഏറ്റവും ഒടുവില്‍ പുറത്തുവന്ന ചിത്രം.
Content Highlight : The grey man new promo released